എക്​സ്​പോയിലെ സാന്നിധ്യമായി ടാറ്റയുടെ കൺസെപ്​റ്റ്​ മോഡലുകൾ

നോയിഡ: ​ഒാ​േട്ടാ എക്​സ്​പോയുടെ ആദ്യ ദിനത്തിൽ ടാറ്റ മോ​േട്ടാഴ്​സ്​ എത്തിയത്​ രണ്ട്​ കൺസെപ്​റ്റ്​ മോഡലുകളുമായിട്ടായിരുന്നു. ആഡംബര എസ്​.യു.വി വിഭാഗത്തിലാണ്​ പുതിയ കാറുകളിലൊന്ന്​ മറ്റൊന്ന്​ ഹാച്ച്​ബാക്കും. 

ആഗോളവിപണിയെ  ലക്ഷ്യംവെച്ചാണ്​ ടാറ്റ മോ​േട്ടാഴ്​സ്​ എച്ച്​.5.എക്​സ്​ ടാറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്​. പ്രീമിയം ഹാച്ച്​ബാക്ക്​ വിപണി ലക്ഷ്യമിട്ടാണ്​ 45 എക്​സ്​.

സമ്പൂർണമായി ഇലക്​ട്രിക്​ വാഹനങ്ങളെന്ന ലക്ഷ്യവുമായി മുന്നോട്ട്​ പോവുന്ന കേന്ദ്രസർക്കാറിനൊപ്പം ടാറ്റ മോ​േട്ടാഴ്​സും ഉണ്ടാവുമെന്ന്​ ചെയർമാൻ എൻ.ചന്ദ്രശേഖരൻ  പറഞ്ഞു. നൂതന സാ​​േങ്കതികവിദ്യ വികസിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപം നടത്തുന്നതിനും ടാറ്റ ശ്രദ്ധ നൽകുന്നുണ്ട്​. ഉപഭോക്​താക്കളുടെ ആഗ്രഹത്തിനനുസരിച്ച്​ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Auto Expo 2018: Tata Motors showcases 2 concept vehicles, 6 electric vehicles-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.