​ഒാ​േട്ടാ എക്​സ്​പോ: താരങ്ങളായി മഹീന്ദ്രയും മാരുതിയും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഡൽഹി ​ഒാ​േട്ടാ എക്​സ്​പോയുടെ 14ാം പതിപ്പിന്​ വർണാഭമായ തുടക്കം. ആദ്യദിനം തന്നെ നിരവധി കമ്പനികൾ കിടിലൻ മോഡലുകളുമായി എക്​സ്​പോയിൽ എത്തി. മഹീന്ദ്ര, മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയ മുൻനിര കമ്പനികളെല്ലാം ഒന്നാം ദിനം സാന്നിധ്യമറിയിച്ചിരുന്നു. നാളെ മുതലാണ്​ ഒാ​േട്ടാ എക്​സ്​പോയിൽ പൊതുജനങ്ങൾക്കുള്ള സന്ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ എസ്​.യു.വി സ്​റ്റിങ്​ റേ കൺസെപ്​റ്റ്​, മാരുതിയുടെ കൺസെപ്​റ്റ്​ മോഡൽ എസ്​, ഹോണ്ടയുടെ അമേസ്​, ഹ്യൂണ്ടായ്​ i20 തുടങ്ങിയ മോഡലുകളാണ്​ ഒാ​േട്ടാ എക്​സ്​പോയിലെ താരങ്ങൾ. ഇരുച​ക്ര വാഹനങ്ങളിൽ കാവസാക്കിയുടെ നിൻജ എച്ച്​2 എസ്​.എക്​സ്​ എന്നിവയാണ്​ തരംഗമായത്​. കിയ മോ​േട്ടാഴ്​സി​​​െൻറ ഇന്ത്യൻ അരങ്ങേറ്റവും സ്വിഫ്​റ്റി​​​െൻറ വരവുമാണ്​ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്​.

Tags:    
News Summary - Auto Expo 2018 Live Updates: Mahindra Unveils New SUV, Mahindra Stinger Concept, New Electric Mobility Platform-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.