നിൻജ 650െൻറ പുതിയ പതിപ്പ് അവതരിപ്പിച്ച് കാവസാക്കി. കറുത്ത നിറത്തിലെത്തുന്ന നിൻജയുടെ കെ.ആർ.ടി എഡിഷന് 5.69 ലക്ഷമാണ് വില. നിലവിൽ നിൻജ നീല നിറത്തിൽ വിപണിയിൽ ലഭ്യമാണ്. പുതിയ ബൈക്കിൽ നിറത്തിലൊഴികെ മറ്റ് മെക്കാനിക്കൽ ഫീച്ചറുകളിലൊന്നിലും കവസാക്കി മാറ്റം വരുത്തിയിട്ടില്ല. പഴയ 650 സി.സി എൻജിൻ തന്നെ പുതിയ നിൻജയിലും തുടരും. ഹോണ്ടയുടെ സി.ബി.ആർ 650 ആണ് നിൻജയുടെ പ്രധാന എതിരാളി. 7.37 ലക്ഷമാണ് സി.ബി.ആർ 650യുടെ വില.
650 സി.സി എൻജിൻ കരുത്തിൽ നാല് മോേട്ടാർ സൈക്കിളുകൾ അടുത്ത വർഷം പുറത്തിറക്കാനാണ് പദ്ധതിയെന്ന് കവസാക്കി അറിയിച്ചു. ഇതിലൊന്നായിരിക്കും നിൻജ 650. നിൻജക്ക് ഇന്ത്യയിൽ ആവശ്യകത കൂടി വരുന്നുണ്ടെന്നും കവസാക്കി വ്യക്തമാക്കി.
2019 കവസാക്കി നിൻജയിലും 650 സി.സി എൻജിൻ തുടരും. 68 പി.എസ് പവർ 8000 ആർ.പി.എമ്മിലും 65.7 എൻ.എം ടോർക്ക് 6500 ആർ.പി.എമ്മിലും നൽകും. മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ ബൈക്കിെൻറ ഭാരം കുറഞ്ഞിട്ടുണ്ട്. ഡിസൈനിൽ ചെറിയ മാറ്റങ്ങൾ പുതിയ ബൈക്കിലുണ്ടാകും. സ്പ്ലിറ്റ് സീറ്റാവും പുതിയ മോഡലിലുണ്ടാവുക. അനലോഗ് മീറ്ററും ഡിജിറ്റൽ സ്പീഡോ മീറ്ററും ഉൾപ്പെടുന്നതാണ് ഇൻസ്ട്രുമെൻറ് പാനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.