Posted On
date_range Updated On
date_range റെനോ 50,000 ക്വിഡ് കാറുകള്‍ തിരിച്ചുവിളിക്കുന്നു
ന്യൂഡല്‍ഹി: കുഞ്ഞന്‍ എസ്.യു.വി എന്ന പേരില്‍ റെനോ പുറത്തിറക്കിയ ക്വിഡ് കാറുകള്‍ തിരിച്ചുവിളിക്കുന്നു. സാങ്കേതിക തകരാറുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ഇറക്കിയ 50,000 കാറുകള്‍ തിരിച്ചുവിളിക്കുന്നത്. ഇന്ധനവിതരണ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാനും പ്രത്യേക ഹോസ് ക്ളിപ് ഘടിപ്പിക്കാനുമാണിതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ധന വിതരണ സംവിധാനം തകരാറിലാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതിന്‍െറ സര്‍വിസ് സൗജന്യമായിരിക്കും. പരിശോധന നടത്താന്‍ കമ്പനി കാറുടമകളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍, തിരിച്ചുവിളിക്കുന്നതില്‍ 10 ശതമാനം കാറുകള്‍ക്കു മാത്രമേ തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന് കമ്പനി അറിയിച്ചു. ആറു മാസത്തിനിടെ 56,028 ക്വിഡുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.