അമിയോയെപറ്റി അഞ്ച് കാര്യങ്ങള്‍

കോമ്പാക്ട്  സെഡാന്‍ വിഭാഗത്തില്‍ ഫോക്സ്വാഗണ്‍ അവതരിപ്പിച്ച പുതിയ വാഹനമാണ് അമിയൊ. മാരുതി ഡിസയറാണ് ഈ വിഭാഗത്തിലെ നേതാവ്. ഹോണ്ട അമേസ്, ഫോര്‍ഡ് ഫിഗോ ആസ്പയര്‍,ഹ്യൂണ്ടായ് എക്സന്‍െറ്, ടാറ്റ സെസ്റ്റ് തുടങ്ങിയവയാണ് മറ്റ് താരങ്ങള്‍. ഈ നിരയിലേക്കാണ് അമിയോയുടെ വരവ്. 
1. പോളോയാണ് മാതൃക
അമിയോ മാതൃകയാക്കിയിരിക്കുന്നത് ഫോക്സ്വാഗന്‍െറ ജനപ്രിയ ഹാച്ചായ പോളോയേയാണ്. രൂപത്തിലും വലുപ്പത്തിലും വീല്‍ബേസിലം ഡാഷ്ബോര്‍ഡിലുമെല്ലാം ഈ സാമ്യം കാണാനാകും. 
2. വലുപ്പം കൂടുതല്‍
സെഡാന്‍ ആയതുകൊണ്ട് പോളോയേക്കാള്‍ വലുപ്പം കുടുതലാണ് അമിയോക്ക്. 330ലിറ്റര്‍ ബൂട്ട് സ്പെയ്സാണ് വാഹനത്തിനുള്ളത്. പിന്നിലെ സീറ്റ് മറിച്ചിട്ട് ഇടം വര്‍ദ്ധിപ്പിക്കാനാകും. 
3.യാത്രാ സുഖത്തില്‍ മുമ്പന്‍
അമിയോയില്‍ മികച്ച സുരക്ഷയും സൗകര്യങ്ങളും ഒരുക്കാനാണ് ഫോക്സ്വാഗന്‍െറ തീരുമാനം. ഇരട്ട എയര്‍ബാഗുകളും എ.ബി.എസും എല്ലാ വേരിയന്‍റുകളിലും സ്റ്റാന്‍ഡേര്‍ഡാണ്. ക്രൂയ്സ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സര്‍ വൈപ്പറുകള്‍, കോര്‍ണ്ണറിങ്ങ് ലൈറ്റുകള്‍, ടച്ച് സ്ക്രീന്‍, ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോള്‍, പിന്നിലെ എ.സി വെന്‍റുകള്‍, റിവേഴ്സ് കാമറ, ഇലക്ട്രിക് ആയി ക്രമീകരിക്കാവുന്ന റിയര്‍ മിററുകള്‍ തുടങ്ങിയവ പ്രത്യേകതകളാണ്.  
4.പെട്രോള്‍ മാത്രം
തുടക്കത്തില്‍ അമിയോയുടെ പെട്രോള്‍ എഞ്ചിന്‍ മോഡല്‍ മാത്രം പുറത്തിറക്കാനാണ് കമ്പനി നീക്കം. പോളോയിലെ 1.2ലിറ്റര്‍ 75എച്ച്.പി എഞ്ചിനാകും വരിക. പിന്നീട് ഡീസലും തുടര്‍ന്ന് ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഉള്‍പ്പടെ വരുമെന്നാണ് സൂചന.
5. മെയ് 12 മുതല്‍ ബുക്കിങ്ങ്
അമിയോയുടെ ബുക്കിങ്ങ് മെയ് 12 മുതല്‍ ആരംഭിക്കും. വിതരണം തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.