വിലകുറച്ച് എസ് ക്രോസ്

എന്താണ് ഇന്ത്യന്‍ വാഹനവിപണിയുടെ ആവശ്യങ്ങളെന്ന് കൃത്യമായി തിരിച്ചറിഞ്ഞ വാഹന നിര്‍മാതാവാണ് മാരുതി സുസുക്കി. അത്തന്നെയാണ് വില്‍പ്പന ഗ്രാഫില്‍ അവരെ എപ്പോഴും ഒന്നാമതത്തെിക്കുന്നത്. വിലക്കുറവ്, ഇന്ധനക്ഷമത, മികച്ച സര്‍വ്വീസ് ശൃംഖല തുടങ്ങിയവ കൊണ്ട് ജനപ്രിയരായ മാരുതി അടുത്തകാലത്താണ് പ്രീമിയം വാഹനങ്ങളുടെ നിര വിപണിയിലത്തെിക്കാന്‍ തീരുമാനിച്ചത്. എസ.ക്രോസ് എന്ന ക്രോസ്ഓവര്‍ ആയിരുന്നു ഈ നിരയിലത്തെിയ ആദ്യ താരം. നെക്സ എന്ന പ്രത്യേക ഷോറും വഴിയായിരുന്നു വില്‍പ്പന. എന്നാല്‍ കാര്യമായ കച്ചവടമൊന്നും നടന്നില്ളെന്നതാണ് സത്യം. ഇപ്പോഴിതാ എസ്.ക്രോസിന്‍െറ വില ഗണ്യമായി കുറച്ചിരിക്കുകയാണ് മാരുതി. 2.05 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. 1.6 ലിറ്റര്‍ എന്‍ജിനുള്ള മോഡലുകള്‍ക്കാണ് 2.05 ലക്ഷം രൂപ കുറച്ചത്. 1.3 ലിറ്റര്‍ മോഡലുകള്‍ക്ക് 40,000 രൂപ മുതല്‍ 66,000 രൂപ വരെ കുറച്ചു. പുതുക്കിയ വില അനുസരിച്ച് 7.79 ലക്ഷം മുതല്‍ 9.94 ലക്ഷം രൂപ വരെയാണ് 1.3 ലിറ്റര്‍ പതിപ്പുകള്‍ക്ക്. നേരത്തെ ഇത് 8.34 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയായിരുന്നു. 1.6 ലിറ്റര്‍ മോഡലുകള്‍ക്ക് 10.29 ലക്ഷം മുതല്‍ 11.69 ലക്ഷം രൂപയാണ് പുതുക്കിയ വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.