കാത്തിരിക്കാം ബലേനൊ ആര്‍.എസിനായി

ഒരു കമ്പനി പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി കാത്തിരിക്കാന്‍ ആളുണ്ടാകുക എന്നതൊരു ഭാഗ്യമാണ്. വര്‍ഷങ്ങളായി ഈ ഭാഗ്യം ലഭിച്ചവരാണ് മാരുതി സുസുക്കി. ആറ് മാസവും ഒരുവര്‍ഷവും വരെ തങ്ങളുടെ സാധനങ്ങള്‍ക്കായി കാത്തിരിക്കാന്‍ തക്കവണ്ണം ഉപഭോക്തൃ ശൃഖലയെ സൃഷ്ടിക്കാന്‍ മാരുതിക്കായിട്ടുണ്ട്. അവരുടെ പുത്തന്‍ വാഹനമായ ബലേനോയും തരംഗമായി മുന്നേറുകയാണ്. നിലവില്‍ രണ്ട് എഞ്ചിന്‍ മോഡലുകളാണ് ബലേനോക്കുള്ളത്. 1.2ലിറ്റര്‍ പെട്രോളും 1.3ലിറ്റര്‍ ഡീസലും. ഇന്ത്യക്ക് പുറത്ത് ഇതുകൂടാതെ ബലേനോക്കൊരു മോഡല്‍ കൂടിയുണ്ട്. 1.0ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച് ആര്‍.എസ് എന്ന മോഡല്‍. പുതുപുത്തന്‍ ടര്‍ബോ ചാര്‍ജ്ഡ് മൂന്ന് സിലിണ്ടര്‍ 998 സി.സി എഞ്ചിനാണിത്. 111ബി.എച്ച്.പി കരുത്തും 170എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് അഞതാരാഷ്ട്ര തലത്തില്‍ ആര്‍.എസിനുള്ളത്. തല്‍ക്കാലം ഇന്ത്യയിലത്തെുന്ന വേരിയന്‍റ് ഏതാണെന്ന് വെളിപ്പെട്ടിട്ടില്ല.

എഞ്ചിന്‍ കൂടാതെ സാധാരണ ബലേനോയില്‍ നിന്ന് ധാരാളം വ്യത്യാസങ്ങള്‍ ആര്‍.എസിനുണ്ട്. നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകള്‍, എ.ബി.എസ്,ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡാണ്. പുത്തന്‍ അലോയ് വീലുകളും കറുത്ത നിറവുമായിരിക്കും പുറത്തെ പ്രത്യേകതകള്‍. പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ആട്ടോമാറ്റിക് വൈപ്പറുകള്‍, ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, റിവേഴ്സ് കാമറ, കീലെസ്സ് എന്‍ട്രി എന്നിങ്ങനെ എതിരാകള്‍ക്കൊപ്പമൊ അല്‍പ്പം മുകളിലൊ ആണ് ബലേനൊ ആര്‍.എസിന്‍െറ ഫീച്ചറുകള്‍. ചെറിയ എഞ്ചിനായതിനാല്‍ മികച്ച ഇന്ധനക്ഷമത പ്രതീക്ഷിക്കാം. വില സാധാരണ ബലേനോയെക്കാള്‍ അല്‍പ്പം കൂടുതലായിരിക്കും. ഒക്ടോബറില്‍ ഇന്ത്യയിലത്തെുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.