ബ്രിയോയും മുഖംമിനുക്കി

ഹോണ്ടയുടെ സുന്ദരന്‍ ഹാച്ച് ബ്രിയോയും മുഖംമിനുക്കുന്നു. പുത്തന്‍ മോഡല്‍ ഇന്തോനേഷ്യയില്‍ പുറത്തിറങ്ങി. നേരത്തെ തന്നെ വാഹനത്തിന്‍െറ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മോബീലിയോട് സാമ്യമുള്ള ബമ്പറും ഗ്രില്ലും മുന്നില്‍ പുതുതായി വന്നിട്ടുണ്ട്. പിന്നില്‍ ടെയില്‍ ലൈറ്റ് ഡിസൈനില്‍ ചെറിയ മാറ്റമുണ്ട്. പുത്തന്‍ 14 ഇഞ്ച് റിമ്മുകള്‍ എല്ലാ വേരിയന്‍റുകള്‍ക്കും ഉള്‍പ്പെടുത്തി. പുത്തന്‍ ബ്രിയോയിലെ പ്രധാന മാറ്റം ഡാഷ്ബോര്‍ഡിലാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്‍െറില്‍ 6.2ഇഞ്ച് ടച്ച് സ്ക്രീന്‍ യൂനിറ്റും കറുത്ത കാബിനുമാണ് നല്‍കിയിരിക്കുന്നത്. മറ്റ് മോഡലുകളില്‍ നേരത്തെ അമേസില്‍ ഉള്‍പ്പെടുത്തിയ അതേ സംവിധാനങ്ങളുള്ള ഡാഷും നല്‍കിയിട്ടുണ്ട്. ടു ഡിന്‍ ജെ.വി.സി ഓഡിയോ സിസ്റ്റം, എക്കോ ഇന്‍ഡിക്കേറ്റര്‍, ഡ്യൂവല്‍ ടോണ്‍ ഇന്‍െറീരിയര്‍ എന്നിവയാണ് ഇതിന്‍െറ പ്രത്യേകതകള്‍.

ബ്രിയോയില്‍ പുതുതായി ഉള്‍പ്പെടുത്തിയ RS വേരിയന്‍െറിന് 15 ഇഞ്ച് ടയറുകള്‍, ഇലക്ട്രോണിക് ആയി മടക്കാവുന്ന വിങ്ങ് മിററുകള്‍, എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍ തുടങ്ങിയ പ്രത്യേകതകള്‍ ഉണ്ട്. എഞ്ചിനിലും മറ്റ് വിശേഷങ്ങളിലും കാര്യമായ മാറ്റങ്ങളില്ല. 1.2ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 90എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് മോഡലുമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ അമേസിലേതുപോലെ സി.വി.ടി വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.