കാത്തിരിപ്പിന് വിരാമമിട്ട് ഹ്യൂണ്ടായ് തങ്ങളുടെ മിനി എസ്.യു.വിയായ ക്രീറ്റ വിപണിയില്‍ അവതരിപ്പിച്ചു. അദ്യ മോഡലിന്‍െറ എക്സ് ഷോറൂം ഡെല്‍ഹി വില 8.59ലക്ഷമാണ്. ഏറ്റവും ഉയര്‍ന്ന മോഡലായ ഡീസല്‍ ഓട്ടോമാറ്റികിന്‍െറ വില 13.60 ലക്ഷവും. റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ, മാരുതി എസ്.ക്രോസ് എന്നിവയോടാണ് ക്രീറ്റ പ്രധാനമായും മത്സരിക്കുന്നത്. മൂന്ന് എഞ്ചിനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്കുണ്ട്. 1.6ലിറ്റര്‍ പെട്രാള്‍, 1.4 അല്ളെങ്കില്‍ 1.6ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണിവ. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് വാഹനങ്ങള്‍ക്ക്. ഏറ്റവും ഉയര്‍ന്ന SX+ വേരിയന്‍െറിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയിരിക്കുന്നു. പെട്രാള്‍ ഓട്ടോമാററികോ, ഫോര്‍വീല്‍ ഡ്രൈവോ അവതരിപ്പിച്ചിട്ടില്ല. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉള്ള വാഹനത്തിന് 21.38km/l മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 1.6ലിറ്റര്‍ ഡീസലിന് 17.01ഉും പെട്രോള്‍ എഞ്ചിന് 15.29km/lഉം പ്രതീക്ഷിക്കാം. ആറ് വേരിയന്‍െറുകളാണ് വാഹനത്തിനുള്ളത്. അടിസ്ഥാന മോഡലുകള്‍ക്ക് റിമോട്ട് ലോക്കിങ്ങ്, പിന്നില്‍ എ.സി വെന്‍െറുകള്‍, നാല് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, എ.ബി.എസ് തുടങ്ങിയവ നല്‍കിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്നവയില്‍ ആറ് എയര്‍ബാഗുകള്‍, ലെതര്‍ അപ്ഹോള്‍സറി, കീ ലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍, 17 ഇഞ്ച് അലോയ് തുടങ്ങിയവ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.