കൂടുതല്‍ ഫീച്ചറുകളുമായി പോളോ

ഫോക്സ്വാഗണ്‍ തങ്ങളുടെ കുഞ്ഞന്‍ ഹാച്ച് പോളോയില്‍ കുടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. വിപണിയില്‍ വര്‍ദ്ധിച്ച് വരുന്ന മത്സരമാണ് കമ്പനിയുടെ പുതിയ നീക്കത്തിന് പിന്നില്‍. ഉയര്‍ന്ന മോഡലായ പോളോ ഹൈലൈനിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. പുതുതായി ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് ആയി നിയന്ത്രിക്കാവുന്ന വിങ്ങ് മിററുകള്‍, തണുപ്പിക്കാവുന്ന ഗ്ളൗ ബോക്സ് എന്നിവ ഈ വിഭാഗത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കുറഞ്ഞ വേരിയന്‍റുകളായ കംഫര്‍ട്ട്ലൈന്‍, ട്രെന്‍ഡ്ലൈന്‍ എന്നിവയില്‍ വിങ്ങ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തി. ക്രോസ് പോളോ വേരിയന്‍റുകളിലും ഇതേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മാറ്റങ്ങളോടുകൂടിയ വാഹനത്തിന്‍െറ ബുക്കിങ്ങ് ആരംഭിച്ചു. പുത്തന്‍ ഹൈലൈന്‍ വേരിയന്‍റിന് 15000 രൂപ അധികം നല്‍കേണ്ടി വരും. മറ്റ് മോഡലുകളുടെ വിലയില്‍ മാറ്റമില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.