സ്കോര്‍പ്പിയോ ഒരു സംഭവമാണോ? അല്ളെന്ന് എങ്ങിനെ പറയും? പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട വാഹനമെന്ന നിലയില്‍ ഇതൊരു കുറഞ്ഞ സംഭവമാകാന്‍ ഇടയില്ല. മോദിക്ക് വേണ്ടി സ്കോര്‍പ്പിയോ പരിഷ്കരിക്കാമെന്ന് മഹീന്ദ്ര പറഞ്ഞെങ്കിലും നടന്നില്ല. പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങിക്കൂട്ടിയ ബി.എം.ഡബ്ളുകളെ കൈ വിടാന്‍ എന്‍.എസ്.ജി ഉള്‍പ്പടെ തയ്യാറായിരുന്നില്ല. കാര്യമെന്തായാലും പേരുദോഷം കേള്‍പ്പിക്കാത്ത മഹീന്ദ്രയായിരുന്നു സ്കോര്‍പ്പിയോ. വിലക്കൊത്ത ഗാംഭീര്യവും മൂല്യവും തരുന്ന വാഹനം (മലയാള സിനിമയിലെ എത്ര വില്ലന്‍മാരാണ് സ്കോര്‍പ്പിയോയിലേറി തലങ്ങും വിലങ്ങും പാഞ്ഞത്;പായുന്നത്; ഇനി പായാനുള്ളത്) എന്ന സല്‍പ്പേര് പണ്ടേ സ്കോര്‍പ്പിയോക്കുണ്ട്. മഹീന്ദ്ര തങ്ങളുടെ ഇഷ്ടക്കാരനെ പരിഷ്കരിക്കുകയാണ്. സെപ്തംബര്‍ 25ന് പുത്തന്‍ വാഹനം നിരത്തിലത്തെും. ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സ്കോര്‍പ്പിയോ ഉടമസ്തര്‍ക്കാണ് ആദ്യ അവസരം നലകിയിരുന്നത്. വ്യാഴാഴ്ച മുതല്‍ മറ്റുള്ളവര്‍ക്കും 20000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം.
മാറ്റങ്ങള്‍ 2002ല്‍ പുറത്തിറക്കിയ ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങളാണ് സ്കോര്‍പ്പിയോയില്‍ മഹീന്ദ്ര വരുത്തുന്നത്. ബമ്പറുകള്‍, ഗ്രില്ല്, ലൈറ്റുകള്‍ തുടങ്ങി ഉള്ളിലെ പുതിയ സ്വിച്ചുകളും വലിയ ടച്ച് സ്ക്രീനോട്കൂടിയ ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റവും വരെ അതി വിപുലമാണ് മാറ്റങ്ങള്‍. കൂടുതല്‍ ആക്രമണോത്സുകമാണ് മഹീന്ദ്രയുടെ മുന്‍വശം. പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളും കനത്ത ബമ്പറുകളും ഇതിന് സഹായിക്കുന്നു. ടെയില്‍ ലൈറ്റുകളില്‍ ഉള്‍പ്പടെ നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി വാഹനത്തിന് ഭംഗി കൂട്ടിയിട്ടുണ്ട്. പുത്തന്‍ അലോയ് വീലുകളാണ് മറ്റൊരു ആകര്‍ഷണം. ബോണറ്റിലും ഡോറുകളിലുമുള്‍പ്പടെ മാറ്റമുണ്ടെന്നാണ് സൂചന. ഇന്‍െറീരിയറില്‍ മഹിന്ദ്രയുടെ എസ്.യു.വി യായ XUV 5OOയുടെ സ്വാധീനം പുതിയ സ്കോര്‍പ്പിയോയിലുണ്ട്. ടച്ച് സ്ക്രീനോട് കൂടിയ എന്‍െറര്‍ടെയിന്‍മെന്‍െറ് സിസ്റ്റം XUV യോട് സമാനമാണ്. ഇന്‍സ്ട്രുമെന്‍െറ് ക്ളസ്ച്ചര്‍ പൂര്‍ണ്ണമായും മാറ്റത്തിന് വിധേയമായി. ആധുനികമായ ഡയലുകളാണ് നല്‍കിയിരിക്കുന്നത്. പുത്തന്‍ സ്റ്റിയറിങ്ങ് വീലില്‍ നിരവധി കണ്‍ട്രാളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ വിന്‍ഡോയുടെ സ്വിച്ചുകള്‍ സെന്‍െറര്‍ കണ്‍സോളില്‍ നിന്നും ഡോറുകളിലേക്ക് മാറ്റി. സ്റ്റോറേജ് സ്പേസും വര്‍ദ്ധിപ്പിച്ചു. എഞ്ചിനില്‍ മാറ്റമില്ല. 2.2ലിറ്റര്‍ എം.ഹോക്ക് ടര്‍ബോ ഡീസല്‍ 120ബി.എച്ച്.പി ഉദ്പ്പാദിപ്പിക്കും. പരിഷ്കരിച്ച ഗിയര്‍ ബോക്സ് കൂടുതല്‍ മികച്ച ഷിഫ്റ്റാണ് നല്‍കുന്നത്.
ബാക്കിവച്ചത് മഹീന്ദ്ര ഒരു പുത്തന്‍ ലാഡര്‍ ബേസ്ഡ് ഷാസി ഉണ്ടാക്കാന്‍ തുടങ്ങിയെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഭാരം കുറഞ്ഞതും കൂടുതല്‍ നിയന്ത്രണം തരുന്നതുമാണ് ഈ ഷാസിയെന്നും കേട്ടിരുന്നു. എന്നാലിത് എപ്പോഴാണ് പുറത്തിറങ്ങുക. ഏത് വാഹനത്തിനാകും ഇത് നല്‍കുക. എന്നാല്‍ കേട്ടോളൂ; പുതിയ സ്കോര്‍പ്പിയോയില്‍ ഈ ഷാസിയാണുള്ളത്. പഴയപോലെ റോഡുകളില്‍ ആടിയും വളവുകളില്‍ നിരങ്ങിയുമാകില്ല ഇനി സ്കോര്‍പ്പിയോയുടെ തുതിപ്പ്. കാത്തിരിക്കാന്‍ മറ്റെന്ത് കാരണമാണ് വേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.