മാരുതിയുടെ സിയാസിനെയും ഹോണ്ടയുടെ സിറ്റിയെയും വെല്ലുവിളിക്കാൻ ടോയോട്ടയുടെ കരുത്തനെത്തുന്നു. തായ്ലൻഡ് ഉൾപ്പടെയുള്ള വിപണികളിലെത്തിയ പുതിയ സെഡാനായിരിക്കും വയോസ് എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കുക. 2018 ഒാേട്ടാഎക്സ്പോയിൽ കാറിനെ ഒൗദ്യോഗികമായി കമ്പനി പുറത്തിറക്കും.
യാരിസ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി യാരിസ് ആക്ടിവ് എന്ന പേരിലാണ് വയോസ് തായ്ലാൻഡിലെത്തിയത്. എന്നാൽ, സിംഗപ്പൂരിൽ വയോസ് എന്ന പേരിൽ തന്നെയായിരുന്നു അവതരിപ്പിച്ചത്. ഇന്ത്യൻ വിപിണിയിലും വയോസ് എന്ന പേര് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സിംഗപ്പൂരിൽ പുറത്തിറങ്ങിയ വയോസിൽ ഉപയോഗിച്ച അതേ 1.5 ലിറ്റർ പെട്രോൾ എൻജിനുമായിട്ടാവും ഇന്ത്യയിലും കാർ വിപണിയിലെത്തുക. 1.4 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. സി.വി.ടിയും മാനുവലുമായിരിക്കും ട്രാൻസ്മിഷൻ. ഡീസൽ എൻജിനിൽ നിന്നും 88പി.എസ് പവറും 205 എൻ.എം ടോർക്കും പ്രതീക്ഷിക്കാം.
പ്രൊജക്ടർ ഹെഡ്ലാമ്പ്്, ഡേ ടൈം റണ്ണിങ് ലൈറ്റ്, എൽ.ഇ.ഡി ടെയിൽ ലാമ്പ്, 16 ഇഞ്ച് അലോയ് വീൽ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കംേട്രാൾ എന്നീ സൗകര്യങ്ങളെല്ലാം വയോസിലുണ്ടാവും. സുരക്ഷക്കായി ഏഴ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സൗകര്യങ്ങളും നൽകു. ഏകദേശം 7 ലക്ഷം മുതൽ 12 ലക്ഷം വരെയായിരിക്കും കാറിെൻറ ഇന്ത്യൻ വിപണിയിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.