ഹൈബ്രിഡ്​ കരുത്തിൽ സ്വിഫ്​റ്റ്​

മാരുതിയുടെ ജനപ്രിയ കാർ സ്വിഫ്റ്റി​​െൻറ ഹൈബ്രിഡ്​ പതിപ്പ്​ പുറത്തിറക്കി. ജാപ്പനീസ്​ വിപണിയിലാണ്​ സ്വിഫ്​റ്റ്​ ഹൈബ്രിഡ്​ പുറത്തിറക്കിയത്​.  ഹൈബ്രിഡ്​ എസ്​.ജി, ഹൈബ്രിഡ്​ എസ്​.എൽ എന്നീ രണ്ട്​ വകഭേദങ്ങളിലാണ്​ മാരുതി സ്വിഫ്​റ്റ്​ അവതരിപ്പിച്ചിരിക്കുന്നത്​. 9.44 ലക്ഷം മുതൽ 11.06 ലക്ഷം വരെയായിരിക്കും ഇൗ പതിപ്പി​​െൻറ ഹൈബ്രിഡ്​ പതിപ്പി​​െൻറ വില.

91 പി.എസ്​ പവർ നൽകുന്ന 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനും 10 കിലോ വാട്​സി​​െൻറ ഇലക്​ട്രിക്​ മോ​ട്ടറുമാണ്​ സ്വിഫ്​റ്റി​​െൻറ ഹൈബ്രിഡ്​ പതിപ്പിലുണ്ടാകുക. ​ ഭാരം കുറവുള്ള സമയത്ത് പെട്രോൾ എൻജിൻ ഒാഫായി​ ഇലക്​ട്രിക്​ മോ​േട്ടാർ ഉപയോഗിച്ച്​ കുറച്ച്​ ദൂരം സഞ്ചരിക്കാൻ സ്വിഫ്​റ്റി​​െൻറ ഹൈബ്രിഡ്​ പതിപ്പിന്​ കഴിയും. ലിറ്ററിന്​ 32 കിലോ മീറ്റർ വരെ ഇന്ധനക്ഷമതയും കാറിനുണ്ടാകുമെന്നാണ്​ മാരുതിയുടെ അവകാശവാദം.

ഹൈബ്രിഡ്​ വാഹനങ്ങൾക്കുള്ള നികുതി ഇളവ്​ കേ​ന്ദ്രസർക്കാർ എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഹൈബ്രിഡ്​ സ്വിഫ്​റ്റ്​ ഇന്ത്യയിലെത്താനുള്ള സാധ്യത കുറവാണ്​. സി​യാസ്​, എർട്ടിഗ എന്നീ രണ്ട്​ കാറുകളുടെ ഹൈബ്രിഡ്​ പതിപ്പ്​ മാരുതിയുടേതായി ഇന്ത്യയിൽ നിലവിലുണ്ട്​.

Tags:    
News Summary - Suzuki Swift Hybrid launched in Japan-hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.