വാഹനലോകത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. വർധിച്ച് വരുന്ന മലിനീകരണം വാഹന വിപണിയെ വഴിമാറി നടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇതിനുള്ള ശ്രമങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യൻ വാഹന വിപണിയും പതിയെ ഇലക്ട്രിക്കാവാനുള്ള ശ്രമത്തിലാണ്. ഒരുപിടി വാഹനങ്ങളാണ് ഇലട്രിക് കരുത്തിൽ വിപണി കീഴടക്കാനെത്തുന്നത്. ഇൗ നിരയിലേക്ക് തന്നെയാണ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ട്രോം മോേട്ടാഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും. R3 എന്ന ഇലട്രിക് കാർ പുറത്തിറക്കിയാണ് വിപണിയിലേക്കുള്ള കമ്പനിയുടെ ചുവടുെവപ്പ്.
മുചക്ര ടൂ ഡോർ ഇലക്ട്രിക് കാറാണ് സ്ട്രോം ആർ 3. മൂന്ന് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധത്തിലാണ് വാഹനത്തിെൻറ ഇൻറീരിയർ. മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്തമാണ് കാറിെൻറ പിൻവശം. 17 ഇഞ്ചിെൻറ വലിയ ചക്രമാണ് പിന്നിൽ നൽകിയിരിക്കുന്നത്. മസ്കുലാർ ഫ്രണ്ട് ബംബർ, എൽ.ഇ.ഡി ലൈറ്റ്, സൺറൂഫോടുകൂടിയ മേൽക്കൂര, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, റിമോട്ട് കീ ലെസ് എൻട്രി എന്നിവയെല്ലാമാണ് കാറിെൻറ പ്രധാന പ്രത്യേകതകൾ.
പ്യുവർ, കറണ്ട്, ബോൾട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് കാറിനുള്ളത്. ഇതിൽ പ്യുവർ, കറണ്ട് വകഭേദങ്ങൾ ഒറ്റചാർജിൽ 80 കിലോ മീറ്റർ സഞ്ചരിക്കും. ഉയർന്ന വകഭേദമായ ബോൾട്ടിൽ 120 കിലോ മീറ്റർ സഞ്ചരിക്കും. 13kw ഇലക്ട്രിക് മോേട്ടാറാണ് വാഹനത്തിന് കരുത്ത് പകരുക. സിംഗിൾ സ്പീഡ് പ്ലാനിറ്ററി ഗിയർബോക്സാണ് ട്രാൻസ്മിഷൻ.
സാധാരണ ചാർജർ ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. അതിവേഗ ചാർജറിൽ 2.5 മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജാകും. മൂന്ന് ലക്ഷം രൂപയാണ് ബേസ് മോഡലിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.