Posted On
date_range Updated On
date_range സൂപ്പർ താരത്തിനൊപ്പം ഇനി സൂപ്പർ കാർ...
ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാൻ കാര്‍ സ്വന്തമാക്കി നടൻ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് കാർ പൃഥ്വിരാജിന് ലഭിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം കാറിനായി ബുക്ക് ചെയ്തത്. ഹോളിവുഡ് ഹിറ്റായ ബാറ്റ്മാന് സിനിമയിലെ ബ്രൂസ് വെയിനെ പോലായി എന്നാണ് ലാംബോര്‍ഗിനി സ്വന്തമാക്കിയ ശേഷം താരം ആരാധകരോട് പറഞ്ഞത്.
സ്പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 – 2), പെര്‍ഫോമെന്റെ’ (എല്‍ പി 640 – 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്പൈഡര്‍ എന്നീ മോഡലുകളില്‍ ‘ഹുറാകാന്‍’ ലഭ്യമാണ്.
5.2 ലീറ്ററിൽ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് കാറിന്‍റെ കരുത്ത്. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താൻ കാറിന് 3.4 സെക്കന്‍റ് മാത്രം മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.