കൂടുതൽ സുരക്ഷ സംവിധാനങ്ങളുമായി മൈ​ക്രയുടെ പരിഷ്​കരിച്ച പതിപ്പ്​

മൈക്രയുടെ പരിഷ്​കരിച്ച പതിപ്പ്​ നിസാൻ വിപണിയിലെത്തിച്ചു. ഡിസൈനിലും മെക്കാനിക്കൽ ഫീച്ചറുകളിലും കാര്യമായ മാറ്റം വരുത്താതെയാണ്​ മൈക്രയുടെ പുതിയ പതിപ്പ്​ പുറത്തിറങ്ങിയിരിക്കുന്നത്​. എന്നാൽ, ചില പുതിയ സുരക്ഷ സംവിധാനങ്ങൾ പുതിയ മൈക്രയിൽ ഉൾപ്പെടുത്താൻ നിസാൻ ശ്രദ്ധിച്ചിട്ടുണ്ട്​.

ഡ്യുവൽ എയർബാഗ്​, സ്​പീഡ്​ ​വാണിങ്​ സംവിധാനം, സ്​പീഡ്​ സെൻസറിങ്​ ഡോറുകൾ, ഡ്രൈവർ സീറ്റ്​ ബെൽറ്റ്​ റിമൈൻഡർ, റിയർ പാർക്കിങ്​ സെൻസർ എന്നിവയെല്ലാം സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. എന്നാൽ, എ.ബി.എസ്​ ഉയർന്ന വകഭേദത്തിൽ മാത്രമേ ലഭിക്കു. ഇതിനൊപ്പം 6.2 ഇഞ്ച്​  ഡിസ്​പ്ലേയുള്ള ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റവും നിസാൻ ഉൾപ്പെടുത്തിയിട്ടുണ്ട്​. മിറർലിങ്ക്​  ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റത്തിനൊപ്പം ഇണക്കിച്ചേർത്തിരിക്കുന്നു.

​മൈക്രയിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ 76 ബി.എച്ച്​.പി പവറും 104 എൻ.എം ടോർക്കും നൽകും. 63 ബി.എച്ച്​.പി പവറും 160 എൻ.എം ടോർക്കും 1.5 ലിറ്റർ ഡീസൽ എൻജിൻ നൽകും. മൈക്രയിലെ മറ്റൊരു വകഭേദമായ ആക്​ടീവിൽ 1.2 ലിറ്റർ പെട്രോൾ എൻജിനാണ്​ ഉണ്ടാവുക. 67 ബി.എച്ച്​.പി പവറും 104 എൻ.എം ടോർക്കുമാണ്​ ആക്​ടീവിലെ എൻജിൻ നൽകുക. 5.03 ലക്ഷമാണ്​ മൈക്രയുടെ അടിസ്ഥാന വകഭേദത്തി​​​​െൻറ വില. മെക്രയുടെ ഡീസൽ എൻജിനുള്ള വകഭേദത്തിന്​ പരമാവധി ലിറ്ററിന്​ 23.08 കിലോ മീറ്ററാണ്​ മൈലേജ്​. പെട്രോൾ മാനുവൽ ട്രാൻസ്​മിഷന് ലിറ്ററിന്​​ 19.49 കിലോ മീറ്ററും സി.വി.ടിക്ക്​ 19.36 കിലോ മീറ്ററും മൈലേജ്​ ലഭിക്കും

Tags:    
News Summary - New Nissan Micra Active, Micra arrive at dealership – Tata Tiago, Honda Brio rival-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.