എതിരാളി മരത്തിൽ കാണുേമ്പാൾ മാനത്ത് കാണുന്ന അതിബുദ്ധിക്ക് പകരം പരമ്പരാഗതമായ ഇരുത്തംവന്നൊരു ജനിതക സവിശേഷതയാണ് ടൊയോട്ടയെ വിശിഷ്ട ഉൽപന്നമാക്കി മാറ്റുന്നത്. എടുത്തുചാട്ടങ്ങളല്ല ഗൗരവമായ ആലോചനകളാണ് ടൊയോട്ടയുടെ അതിജീവന തന്ത്രം. കമ്പനിയുടെ ഒാരോ നീക്കത്തിന് മുന്നിലും ഇൗ സവിശേഷത കാണാം. നിലവിൽ ഇന്ത്യയിൽ ടൊയോട്ടയുടെ ജാതകം നിർണയിക്കുന്നത് ക്രിസ്റ്റയും ഫോർച്യൂണറുമാണ്. 2017ൽ 97,000 വാഹനങ്ങൾ ഇരുവിഭാഗത്തിലുമായി ഇറങ്ങി. എന്തുകൊണ്ടാണ് ഇനിയും ഒരു കുഞ്ഞൻ എസ്.യു.വിയെപറ്റി ടൊയോട്ട ആലോചിക്കാത്തത്. ഇതിന് വലിയ സൈദ്ധാന്തിക ഉത്തരങ്ങളൊന്നും ടൊയോട്ടക്കില്ല. ആലോചിച്ചില്ല അത്രതന്നെ. എന്ത്കൊണ്ട് എറ്റിയോസ് പോലെയുള്ള വിപണന സാധ്യത കൂടിയൊരു സെഡാനെ ഇങ്ങനെ അവഗണിച്ചിട്ടിരിക്കുന്നു.
അതിനും ടൊയോട്ടക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. അല്ലെങ്കിലും ലോകം മുഴുവൻ വിപണിയായ ഒരാഗോള നിർമാതാവിന് ഇന്ത്യയെന്ന താരതമ്യേന മൂല്യം കുറഞ്ഞ മാർക്കറ്റിനായി അത്രക്ക് സമയമൊന്നും െചലവഴിക്കാനില്ല എന്നതാണ് സത്യം. വിലകൂട്ടിയിട്ടും എതിരാളികളേറെ വന്നിട്ടും ആവശ്യക്കാർക്ക് ക്രിസ്റ്റ തന്നെ നിർമിച്ച് കൊടുക്കാൻ പാടുപെടുകയാണ് ടൊയോട്ട കിർലോസ്കർ കമ്പനി. കുഞ്ഞൻ എസ്.യു.വി പോലെ ഇന്ത്യയിലെ വിൽപനയേറിയ വിഭാഗമാണ് മധ്യനിര െസഡാനുകൾ. സിറ്റി, െവർന, സിയാസ് എന്നിവർ ആധിപത്യം പുലർത്തുന്ന ഇൗ വിഭാഗത്തിലേക്ക് ഒരു വാഹനം എന്നത് ഏറെ നാളായി ടൊയോട്ട ആരാധകർക്ക് നൽകുന്ന വാഗ്ദാനമാണ്.
ഇക്കഴിഞ്ഞ ഒാേട്ടാ എക്സ്പോയിലാണ് ഇൗ വാക്ക് കമ്പനി പാലിച്ചത്. യാരിസ് എന്നായിരുന്നു മധ്യനിര സെഡാനുകളിലെ പുത്തൻ അവതാരത്തിെൻറ പേര്. ഏപ്രിലിൽ ബുക്കിങ് തുടങ്ങുകയും വൈകാതെ പുറത്തിറങ്ങുകയും ചെയ്യുന്ന യാരിസ്, സിറ്റി, െവർന, സിയാസ് ത്രയത്തിനൊരു പോന്ന എതിരാളി ആയിരിക്കും. വലുപ്പത്തിൽ സിയാസിനേയും സാേങ്കതികതയിലും സൗകര്യങ്ങളിലും വെർനയേയും എൻജിനിൽ സിറ്റിയേയും വെല്ലുവിളിക്കാൻ പ്രാപ്തമാണ് യാരിസ്. ഇൗ നല്ല സമയത്തും ടൊയോട്ടയുടെ പ്രഖ്യാപനങ്ങളിലൊന്ന് പക്ഷേ, വാഹനവിശാരദന്മാരെ ഒന്ന് അമ്പരപ്പിച്ചു. യാരിസിന് ഡീസൽ എൻജിൻ ഇല്ല എന്നതായിരുന്നു ആ അപ്രതീക്ഷിത തീരുമാനം.
ഡീസൽ എൻജിനുകളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ മുന്നിൽ തങ്ങളുടെ തുറുപ്പ്ശീട്ടിറക്കുേമ്പാൾ അതിനൊരു പോരായ്മ സംഭവിക്കാൻ ടൊയോട്ട തയാറാകുമോ എന്നേചാദ്യം നാലുപാടുനിന്നും ഉയർന്നു. എന്നാൽ കമ്പനിയുടെ മറുപടി ഉറച്ചതായിരുന്നു. യാരിസിന് ഡീസൽ എൻജിൻ ഇല്ല, ഇനി വരാനും സാധ്യതയില്ല. ചിലപ്പോളൊരു ഹൈബ്രിഡ് ഭാവിയിൽ വന്നേക്കാം.
ടൊയോട്ടയുടെ തീരുമാനത്തിന് പിന്നിൽ സുപ്രധാനമായൊരു കാരണമുണ്ട്. 2020ൽ ഇന്ത്യൻ വാഹന ലോകം ഭാരത് സ്േറ്റജ് ആറിലേക്ക് നീങ്ങുകയാണ്. ചെറിയ ഡീസൽ എൻജിനുകൾക്ക് ഇൗ വിഭാഗത്തിലെ വിസരണ മാനദണ്ഡങ്ങൾ പാലിക്കുക ബുദ്ധിമുട്ടാകുമെന്ന് ടൊേയാട്ടയുടെ എൻജിനീയർമാർ കണക്കുകൂട്ടുന്നു. ഡീസൽ വാഹനങ്ങളുടെ വിപണിയിലെ ഇടിയുന്ന മൂല്യവും ആവശ്യകതയും ടൊയോട്ട കണക്കിലെടുത്തിട്ടുണ്ട്. യാരിസിലെ 1.5 ലിറ്റർ നാല് സിലിണ്ടർ എൻജിൻ 108 ബി.എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിന്. ഒരു സി.വി.ടി ഒാേട്ടാമാറ്റിക് ഗിയർബോക്സും പ്രതീക്ഷിക്കുന്നു. വില 8.4ലക്ഷം മുതൽ 13.5വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.