സ്വാതന്ത്ര്യദിനം: കാഷ് ഡിസ്കൗണ്ടുകളുമായി കാർ കമ്പനികൾ
ന്യൂഡൽഹി: ജി.എസ്.ടിക്ക് പിന്നാലെ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചും കാർ കമ്പനികൾ ഒാഫറുകൾ നൽകുന്നു. ഹാച്ച്ബാക്കുകളും സെഡാനുകളുമാണ് ഒാഫർ വിലയിൽ ലഭ്യമാക്കുന്നത്. എക്സ്േചഞ്ച് ഒാഫറിനൊപ്പം കാഷ് ഡിസ്കൗണ്ടുകളും വിവിധ കമ്പനികൾ നൽകുന്നുണ്ട്.
രാജ്യത്തെ മുൻനിര കാർ കമ്പനികളിലൊന്നായ മാരുതി വിവിധ മോഡലുകൾ 10,000 രൂപ മുതൽ 30,000 രൂപ വരെ കുറവിലാണ് ലഭ്യമാക്കുന്നത്. ആൾേട്ടാ 800,കെ.10, സെലീറിയോ, വാഗണർ, സ്വിഫ്റ്റ്, എർട്ടിഗ, സിയാസ്, എസ്. ക്രോസ് എന്നിവയെല്ലാം ഒാഫർ വിലയിൽ ലഭ്യമാണ്. വോക്സ്വാഗൺ പോളോ, അമിയോ, വെേൻറാ എന്നീ മോഡലുകൾക്ക് യഥാക്രമം 50,000,50,000,70,00 രൂപ കുറവിലാണ് ലഭ്യമാക്കുന്നത്.
ഹ്യൂണ്ടായ് ഇയോൺ, ഗ്രാൻഡ് െഎ10, എലൈറ്റ് െഎ20, എക്സെൻറ്, ട്യൂസൺ, സാേൻറഫ എന്നീ മോഡലുകൾക്ക് കാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും നൽകുന്നുണ്ട്. ഹോണ്ട ബി.ആർ.വിയാണ് ഒാഫർ വിലയിൽ ലഭ്യമാക്കുന്നത്. ടാറ്റ ബോൾട്ട്, ഇൻഡിഗോ, സെസ്റ്റ് എന്നിവക്കും വിലക്കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.