ക്രേറ്റയുടെ ഡയമണ്ട്​ കൺസെപ്​റ്റുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡൽ ക്രേറ്റയു​െട ഡയമണ്ട്​ കൺസെപ്​റ്റ്​ കമ്പനി പുറത്തിറക്കി. ബ്രസീലിലെ സാവോപേ​ാളോ മോ​േട്ടാർ ഷോയിലാണ്​ ക്രേറ്റയുടെ പരിഷ്​കരിച്ച പതിപ്പ്​ ഹ്യുണ്ടായ്​ പുറത്തിറക്കിയത്​. ഇന്ത്യൻ വിപണി പോലെ തന്നെ ബ്രസീലിലും ക്രേറ്റക്ക്​​ ആരാധകർ ഏറെയാണ്​.

പൂർണമായും നീല നിറത്തിലാണ്​ ക്രേറ്റയുടെ പരിഷ്​കരിച്ച പതിപ്പി​​െൻറ എക്​സ്​റ്റീരിയർ ഡിസൈൻ. പ​േ​നാരമിക്​ സൺറൂഫ്​, പ്രീമിയം നിലവാരത്തിലുള്ള ലെതർ സീറ്റുകൾ, ഡ്യുവൽ ടോൺ ഇൻറീരിയർ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. ഇൻറീരിയറിൽ ​െഎവറിയുടെ സാന്നിധ്യം കാറിന്​ കൂടുതൽ മനോഹാരിത നൽകുന്നുണ്ട്​.

ഏഴ്​ ഇഞ്ച് ടച്ച്​ സ്​ക്രീൻ​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്​​. ആപ്പിൾ കാർ​ പ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ തുടങ്ങിയവ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റത്തിനൊപ്പം ഇണക്കിചേർത്തിട്ടുണ്ട്​. രണ്ടാംനിര യാത്രക്കാർക്കായി 10 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും നൽകിയിരിക്കുന്നു. ഡീസൽ എൻജിനിൽ മാത്രമാവും കാർ വിപണിയിലെത്തുക. 1.4, 1.6 ലിറ്റർ ​എന്നിവയാവും ക്രേറ്റയിലെ ഡീസൽ എൻജിനുകൾ.

Tags:    
News Summary - Hyundai Reveals New Creta Diamond Concept-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.