Posted On
date_range Updated On
date_range വൈദ്യുത വാഹനങ്ങളിലേക്ക് ഹോണ്ടയും; ജാസിൻെറ പരീക്ഷണയോട്ടം തുടങ്ങി
ന്യൂഡൽഹി: ഹ്യുണ്ടായ് കോന പുറത്തിറക്കിയതിന് പിന്നാലെ ഹോണ്ടയും വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുവെക്കുന്നു . ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസിൻെറ ഇലക്ട്രിക് പതിപ്പ് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ പുറത്തായി.
വാഹനത്തിൻെറ വലതു വശത്തെ ചാർജിങ് പോർട്ടിൻെറ സാന്നിധ്യമാണ് ഇലക്ട്രിക് ജാസ് ഹോണ്ട പുറത്തിറക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ഒറ്റ ചാർജിൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും ഇലക്ട്രിക് ജാസെന്നാണ് വിലയിരുത്തൽ.
ഹോണ്ടയുടെ ഇലക്ട്രിക് കാറായ ഫിറ്റിന് സമാനമാണ് ഇന്ത്യയിലെ വൈദ്യുത ജാസ്. സ്പോർട്ടിയായ അലോയ് വീലുകൾ, വലിയ സ്പോയിലർ എന്നിവയെല്ലാം നിലവിലുള്ള ജാസിൽ നിന്ന് പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.