കരുത്ത്​ കൂട്ടി റെഡി-ഗോ

മുംബൈ: ആൾ​േട്ടായും, ക്വിഡുമെല്ലാം 1000 സി.സി എൻജിനുമായി കളം നിറയു​േമ്പാൾ ആ വഴിക്ക്​ തന്നെ ചിന്തിക്കുകയാണ്​ ഡാറ്റ്​സൺ റെഡി-​ഗോ.1000 സി.സി മോഡൽ പുറത്തിറക്കി കൊണ്ട്​ വിപണി പിടിക്കാനാണ്​ കമ്പനിയുടെ നീക്കം. 1.0ലിറ്റർ എൻജിനുമായി കൂടുതൽ കരുത്തോടെയാണ്​ റെഡി ഗോ വീണ്ടും വിപണിയിലേക്ക്​ എത്തുന്നത്​. 3.57 ലക്ഷം മുതൽ 3.72 ലക്ഷം വരെയാണ്​ വില. റെഡി-ഗോ ടി, റെഡി-ഗോ എസ്​ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ കാർ നിരത്തിലെത്തും.

ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും കമ്പനി മുതിർന്നിട്ടില്ല. എക്​സിറ്റീരിയറി​​​െൻറയും ഇൻറീരിയറി​​​െൻറയും ഡിസൈൻ മുൻ മോഡലിന്​ സമാനമാണ്​. പിൻവശത്തെ 1.0 ബാഡ്​ജ്​ മാത്രമാണ്​ ഡിസൈനിലെ മുൻ മോഡലിൽ നിന്നുള്ള എക വ്യത്യാസം. കറുപ്പ്​ നിറത്തിലാണ്​ ഇൻറീരിയറി​​​െൻറ രൂപകൽപ്പന. സീറ്റുകളിൽ ചുവപ്പി​​​െൻറ സാന്നിധ്യവും കാണാം.

ക്വിഡിലുള്ള 999 സി.സി മൂന്ന്​ സിലിണ്ടർ എൻജിനാണ്​ റെഡി-ഗോക്ക്​ നൽകിയിരിക്കുന്നത്​. 67 ബി.എച്ച്​.പി പവറും 91 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ. 22.5 കിലോ മീറ്ററാണ്​ മൈലേജ്​.

Tags:    
News Summary - Datsun redi-GO 1.0L Launched-hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.