Posted On
date_range Updated On
date_range പൂജക്കിടെ 50 ലക്ഷത്തിെൻറ പുത്തൻ ബി.എം.ഡബ്ളിയു കത്തിനശിച്ചു
ബീജിങ്: പുതിയ കാർ വാങ്ങിയാൽ അത് പൂജ ചെയ്യുന്നത് പലരുടെയും പതിവാണ്. പ്രശ്നങ്ങളൊന്നും ഇല്ലാതെ കാറിലെ യാത്ര സുഗമമാവാനാണ് ഇത്തരത്തിൽ പൂജ ചെയ്യുന്നത്. എന്നാൽ, ഇൗ പൂജ തന്നെ കാറിെൻറ അന്തകനായ സംഭവമാണ് ചൈനയിൽ ഒരിടത്ത് ഉണ്ടായത്.
ചൈനയിലെ ജിയാങ്സു നഗരത്തിലാണ് കാർ കത്തിയ സംഭവമുണ്ടായത്. എകദേശം 50 ലക്ഷം രൂപ മുടക്കിയാണ് യുവാവ് കാർ വാങ്ങിയത്. കാർ പൂജിക്കുന്നതിനിടെ സാമ്പ്രാണിത്തിരിയിൽ നിന്ന് തീപടരുകയായിരുന്നു.
യുവാവ് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ആരോ എടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തീപിടിച്ച വാഹനം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമനസേന എത്തിയാണ് വാഹനത്തിലെ തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.