മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ മാരുതിയുടെ കാർ വിറ്റാര ബ്രെസ മറ്റൊരു ചരിത്രം കുറിച്ചിരിക്കുന്നു. പുറത്തിറങ്ങി പതിനൊന്ന് മാസത്തിനുള്ളിൽ ബ്രസയുടെ രണ്ട് ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അരേങ്ങറ്റം കുറിച്ച് മൂന്നു മാസത്തിനകം മാരുതിയുടെ സബ് കോംപാക്ട് എസ്.യു.വിയായ ബ്രെസ വിൽപനയുടെ കാര്യത്തിൽ ഇന്ത്യയിലെ കാറുകളുടെ ടോപ് ടെൻ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ അരങ്ങേറ്റം കുറിച്ച വിറ്റാര ബ്രെസയുടെ വിൽപ്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിെട്ടന്നാണ് മാരുതി അവകാശപ്പെടുന്നത്. ബ്രെസയുടെ 9000 യൂണിറ്റുകളാണ് കമ്പനി പ്രതിമാസം വിറ്റഴിക്കുന്നത്. പുറത്തിറക്കിയ ആദ്യ മാസം കാറിെൻറ 5563 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത് അഞ്ചാം മാസത്തിൽ വിൽപ്പന പതിനായിരം യൂണിറ്റിലെത്തി.
നാല് മീറ്ററിൽ താഴെയുള്ള എസ്.യു.വികളുടെ വിഭാഗമായ സബ് കോംപാക്ട് വിഭാഗത്തിൽ വിപണിയിൽ നിർണായക സാന്നിധ്യമാവാൻ ബ്രെസയിലൂടെ മാരുതിക്ക് സാധിച്ചിട്ടുണ്ട്.ബ്രെസയുടെ വരവ് ഫോർഡിെൻറ എക്കോസ്പോർട്ടിനാണ് ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയത്.നിലവിൽ ഒരു എഞ്ചിൻ ഒാപ്ഷനിലാണ് ബ്രെസ വിപണിയിലെത്തുന്നത്.1.3 ലിറ്റർ ഡി.ഡി.എസ്.െഎ ഡീസൽ എഞ്ചിനാണ് ബ്രസയിലെ നിലവിലെ എഞ്ചിൻ ഒാപ്ഷൻ. 89 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കുമാണ് ഇൗ എഞ്ചിൻ ഉൽപ്പാദിപ്പിക്കുക. ഇൗ വർഷം തന്നെ ബ്രെസയുടെ പെട്രോൾ വേരിയൻറും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.