മാറാനുറച്ച് ഇന്നോവ

ഇന്നോവയെന്ന ഇതിഹാസം ഇനിയും മാറും. അടുത്ത മാസമാകും ഈ മാറ്റമുണ്ടാകുക. അവ്യക്തമെങ്കിലും പുതിയ ഇന്നോവയുടെ ചില ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്തോനേഷ്യയിലാകും മാറ്റങ്ങളോടെ ആദ്യം ഇന്നോവ പുറത്തിറങ്ങുക. ടൊയോട്ടയുടെ പുത്തന്‍ ഡിസൈന്‍ കണ്‍സപ്റ്റുകള്‍ പുതിയ വാഹനത്തിലും കാണാനാകും. കനത്ത ക്രോം ബാറുകളോടുകൂടിയ വലിയ ഗ്രില്ലുകള്‍ ബമ്പറിലേക്ക് വളര്‍ന്നിറങ്ങിയിരിക്കുന്നു. ഇരട്ടക്കുഴല്‍ പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, എല്‍.ഇ.ഡി ഡെ ടൈം റണ്ണിങ്ങ് ലാമ്പ്, ഭംഗിയേറിയ ഫോഗ് ലാമ്പ് എന്നിവയുമുണ്ട്. കാമ്രിയോട് സാമ്യമുള്ളതാണ് ഫോഗ് ലാമ്പ്. എഞ്ചിന്‍, ഗിയര്‍ബോക്സ് തുടങ്ങിയവയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഓട്ടോമാറ്റിക്കുകളും കുട്ടിച്ചേര്‍ക്കപ്പെടും. മാനുവലിന് അഞ്ച് സ്പീഡും ഓട്ടോമാറ്റികിന് ആറ് സ്പീഡും ഗിയര്‍ബോക്സാകും വരിക. ഇക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളാണ് മറ്റൊരു പ്രത്യേകത. കീ ലെസ്സ് എന്‍ട്രി പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയും ഏഴ് എയര്‍ബാഗുകളും ഉയര്‍ന്ന വേരിയന്‍റിലുണ്ടാകും. രണ്ട് എയര്‍ബാഗുകള്‍ എല്ലാ വേരിയന്‍റിലും സ്റ്റാന്‍ഡേര്‍ഡാണ്. സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങി എസ്.യു.വികള്‍ക്കിണങ്ങുന്ന ചില പ്രത്യേകതകളും പുതിയ വാഹനത്തിലുണ്ട്.

ഇന്‍റീരിയറിലും കാര്യമായ മാറ്റമുണ്ട്. ഫോര്‍ച്യൂണറിനോടാണ് കൂടുതല്‍ സാമ്യം. കറുപ്പ് ബീജ് നിറങ്ങളോടുകൂടിയ ഡാഷ്ബോര്‍ഡാണ്. ചിലയിടങ്ങളില്‍ തടിയുടെ കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. ആള്‍ട്ടിസിനെ അനുസ്മരിപ്പിക്കുന്ന എ.സി വെന്‍റുകള്‍, ഏഴ് ഇഞ്ച് ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, ഇതിന് താഴെയായി കൈ്ളമറ്റിക കണ്‍ട്രോള്‍ സ്വിച്ചുകള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റത്തില്‍ ബ്ളൂടൂത്ത്, ഓക്സ് തുടങ്ങി വോയ്സ് റെക്കഗ്നിഷന്‍ വരെയുണ്ട്. ടെലസ്കോപ്പിക്കാണ് സ്റ്റിയറിങ്ങ് വീല്‍. പുത്തന്‍ ജി.ഡി സീരീസ് എഞ്ചിന്‍ മികച്ചത്. നിലവിലെ KD 2.5 ലിറ്റര്‍ എഞ്ചിന് പകരം 2.4 ലിറ്റര്‍ ഡീസല്‍ മെഷീനാണ് പുതിയ വാഹനത്തില്‍ വരിക. 147ബി.എച്ച്.പി കരുത്താണ് ഇവന്‍ ഉല്‍പ്പാദിപ്പിക്കുക. 2.0ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 137 കുതിരശക്തി ഉല്‍പ്പാദിപ്പിക്കും. ഇതേ പ്രത്യേകതകളോടെ തന്നെയാകുമോ ഇന്നോവ ഇന്ത്യയിലത്തെുക എന്നതാണ് ഇനി അറിയേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.