എര്‍ട്ടിഗയും മുഖം മിനുക്കുന്നു

മാരുതിയുടെ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള സ്നേഹസമ്മാനമായിരുന്നു എര്‍ട്ടിഗ. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി യാത്രക്കൊരുങ്ങുന്ന ശരാശരി ഭാരതീയനെ മുന്നില്‍കണ്ട് നിര്‍മിച്ച വാഹനം. 2012 ഏപ്രില്‍ 12നാണ് എര്‍ട്ടിഗ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. മാരുതി ഇവനെ സ്നേഹപുരസരം ലവ് എന്ന് വിളിച്ചു. ലവ് എന്നാല്‍ ലൈഫ് യൂട്ട്ലിറ്റി വെഹിക്ക്ള്‍. ജീവിതത്തില്‍ ഉപകരിക്കപ്പെടുന്ന വാഹനമെന്ന് മലയാളീകരിക്കാം. എര്‍ട്ടിഗ വരുമ്പോള്‍ അതേഗണത്തില്‍ പെടുത്താവുന്ന ചില വമ്പന്മാര്‍ ഇവിടെ ഉണ്ടായിരുന്നു. അതില്‍ പ്രധാനി 2004 മുതല്‍ പുറത്തിറങ്ങുന്ന ഇന്നോവ തന്നെ. ഇന്നത്തെ വെരി വെരി ഇമ്പോര്‍ട്ടന്‍റ് വെഹിക്ക്ള്‍ ഇന്നോവ. അന്ന് ഇന്നോവ ഇത്ര പ്രതാപശാലിയല്ല. പിന്നെയുള്ളത് സൈലോ. 2009ല്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ തന്‍േറതായ ഇടം കണ്ടത്തെിയ തനത് വാഹനം. പിന്നെയൊരാള്‍ ടാറ്റ സുമോ ഗ്രാന്‍ഡേയാണ്. ഉണ്ടെന്നോ ഇല്ളെന്നോ പറയാനാവാത്ത അവസ്ഥയാണ് അന്നും ഇന്നും ഗ്രാന്‍ഡേകള്‍ക്ക്. എം.യു.വികള്‍ അഥവാ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്ക്ള്‍ എന്നറിയപ്പെട്ടിരുന്ന ഇവരുടെ ഇടയിലേക്കാണ് സ്നേഹ വാഗ്ദാനവുമായി എര്‍ട്ടിഗ വരുന്നത്. എര്‍ട്ടിഗ ഒരു വിപ്ളവമായിരുന്നു. വാഹന വിപണിയെയും സങ്കല്‍പങ്ങളെയും അട്ടിമറിച്ച വാഹനം. എര്‍ട്ടിഗ ഒരു പ്രചോദനമായിരുന്നു. മറ്റ് വാഹന നിര്‍മാതാക്കള്‍ക്ക്. പുതിയ ചിന്തകള്‍ ഉല്‍പാദിപ്പിക്കാന്‍. ഇവയുടെ ചുവടുപിടിച്ച് പുറത്തിറങ്ങിയ വാഹനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അത് മനസ്സിലാകും. ഷെവര്‍ലെ എന്‍ജോയ്്, നിസാന്‍ ഇവാലിയ, ഹോണ്ട മൊബീലിയോ, ഡാറ്റ്സണ്‍ ഗോ പ്ളസ് തുടങ്ങി റെനോ ലോഡ്ജിയിലത്തെി നില്‍ക്കുകയാണ് ഈ നിര. എന്തായിരുന്നു എര്‍ട്ടിഗ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ചുരുക്കം വാക്കുകളില്‍ പറഞ്ഞാല്‍ വിലക്കുറവ്, സ്ഥലസൗകര്യം, ഇന്ധനക്ഷമത, മാരുതിയിലെ വിശ്വാസ്യത ഇതൊക്കെയായിരുന്നു എര്‍ട്ടിഗയുടെ ജനപ്രിയതക്ക് കാരണം. ഇപ്പോഴിതാ ആദ്യമായി എര്‍ട്ടിഗ മുഖം മിനുക്കുകയാണ്. പുതിയ വാഹനം ഈ വര്‍ഷം പകുതിയോടെ പുറത്തിറങ്ങമെന്നാണ് സൂചനകള്‍.അടുത്തകാലത്ത് സ്വിഫ്റ്റിനെ മാരുതി പരിഷ്കരിച്ചിരുന്നു. അതിന്‍െറ ചുവടുപിടിച്ചാണ് എര്‍ട്ടിഗയിലും പരിണാമങ്ങള്‍ വരുത്തിയിരിക്കുന്നത്. അകത്തും പുറത്തും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. പുറത്തെ മാറ്റങ്ങളില്‍ പ്രധാനം ഗ്രില്ലിലാണ്. പുത്തന്‍ ക്രോം ഗ്രില്ലുകള്‍ കൂടുതല്‍ ആകര്‍ഷകമാണ്. ക്രോം ഇന്‍സര്‍ട്ടോടുകൂടിയ ബമ്പറുകള്‍, ഉയര്‍ന്ന വേരിയന്‍റുകളില്‍ പുത്തന്‍ അലോയ് എന്നിവയുമുണ്ടാകും. അകത്ത് ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ട്. ആകര്‍ഷകമായ പുത്തന്‍ അപ്ഹോള്‍സറി, Z വേരിയന്‍റുകള്‍ക്കായി ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോളും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടും, പുത്തന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം എന്നിവയും പ്രതീക്ഷിക്കാം. മറ്റൊരു മാറ്റം വിങ് മിററുകള്‍ക്കാണ്. ഇലക്ട്രാണിക് ആയി മടക്കാവുന്നതാകും പുതിയ മിററുകള്‍. പരിഷ്കരിച്ച സ്വിഫ്റ്റിലേത് പോലെ പെട്രോള്‍ ഡീസല്‍ വെര്‍ഷനുകളുടെ ഇന്ധനക്ഷമതയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുടക്കുന്ന പണത്തിന്‍െറ മൂല്യവിചാരം ഏറെയുള്ള ഇന്ത്യന്‍ ഉപഭോക്തൃ മനസ്സ് പുത്തന്‍ സ്വിഫ്റ്റ് അത്രയങ്ങ് ഏറ്റെടുത്തെന്ന് പറയാനാകില്ല. എന്താകും എര്‍ട്ടിഗയുടെ അവസ്ഥയെന്ന് കാത്തിരുന്ന് കാണാം.
ടി.ഷബീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.