ഇലക്ട്രിക് വാഹനയുഗത്തിലക്ക് അതിവേഗം കുതിക്കുകയാണ് ഇന്ത്യൻ വാഹനലോകം. 2023ന് മുമ്പ് പൂർണമായും ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവെക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി മോഡലുകളാണ് വാഹനനിർമാതാക്കൾ അവതരിപ്പിച്ചത്. ഇൗ നിരയിലേക്കാണ് ഒഖിനാവ പ്രെയ്സ് എന്ന സ്കൂട്ടറും എത്തുന്നത്.
ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ പുതിയ സ്കൂട്ടറിൽ നിന്ന് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 59,899 രൂപക്കാവും ഒഖിനാവ ഇന്ത്യയിൽ ലഭ്യമാവുക.
രൂപഭാവങ്ങളിൽ പെട്രോൾ സ്കൂട്ടറുകളുമായിട്ടാണ് ഒഖിനാവക്ക് സാമ്യം. എൽ.ഇ.ഡി ഹെഡ്ലൈറ്റ് ഡേ ടൈം റണ്ണിങ് ലൈറ്റുമാണ് സ്കൂട്ടറിൽ പെെട്ടന്ന് ശ്രദ്ധയാകർഷിക്കുക. ഹോണ്ട ഡിയോയുമായി ചെറുതല്ലാത്ത സാമ്യമുണ്ട് മുൻവശത്തിന് . 1000 വാട്ടിെൻറ ഇലക്ട്രിക് മോേട്ടാറാണ് സ്കൂട്ടറിന് കരുത്ത് പകരുക. എൻജിൻ പരാമവധി 3.35 ബി.എച്ച്.പി കരുത്ത് നൽകും. 75 കിലോ മീറ്ററാണ് പരാമവധി വേഗം.
12 ഇഞ്ച് ടയറിൽ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നു. അധിക സുരക്ഷക്കായി ഇ-എ.ബി.എസും ഉണ്ട്. യാത്രസുഖത്തിനായി ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷൻ മുൻവശത്തിൽ ഡബിൾ ഷോക്ക് സസ്പെൻഷൻ പിന്നിലും നൽകിയിരിക്കുന്നു.
രണ്ട് ബാറ്ററി ഒാപ്ഷനുകളിൽ വാഹനം ലഭ്യമാകും. ആറ് മുതൽ എട്ട് മണിക്കൂറിനുള്ള ചാർജാവുന്ന വി.ആർ.എൽ.എ ബാറ്ററിയും രണ്ട് മണിക്കൂറിൽ ചാർജാവുന്ന ലിഥിയം-അയേൺ ബാറ്റയും സ്കൂട്ടറിനുണ്ട്. സൈഡ് സ്റ്റാൻഡ് സെൻസർ, കീലെസ്സ് എൻട്രി, ഫൈൻറ് മൈ സ്കൂട്ടർ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 19.5 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.