ഹിറോയുടെ ഇലക്​ട്രിക്​ സ്​കൂട്ടർ 'ഫ്ലാഷ്​​​' വിപണിയിൽ

ഹീറോ ഗ്രൂപ്പി​െൻറ ഇലക്​ട്രിക്​ ഡിവിഷൻ  'ഫ്ലാഷ്'​ ഇലക്​ട്രിക്​ സ്​കൂട്ടർ പുറത്തിറക്കി. 19,990 രൂപയാണ്​ സ്​കൂട്ടറി​െൻറ ഡൽഹി ഷോറും വില. ആദ്യമായി ഇലക്​ട്രിക്​ സ്​കൂട്ടർ ഉപയോഗിക്കുന്നവരെയാണ്​ കമ്പനി ലക്ഷ്യം വെക്കുന്നത്​. നഗരങ്ങളിലെ ചെറു യാത്രകൾക്ക്​ ഉ​പയോഗിക്കാൻ കഴിയും വിധമാണ്​ സ്​കൂട്ടറി​െൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​​​.

250 വാട്ട്​ ഇലക്​ട്രിക്​ മോ​േട്ടാറാണ്​ സ്​കൂട്ടറി​െൻറ ഹൃദയം. 48 വോൾട്ട്​  20Ah ബാറ്ററിയാണ്​ സ്​കൂട്ടറി​െൻറ ഇലക്​ട്രിക്​ മോ​േട്ടാ​റിന്​ പവർ നൽകുന്നത്​. ഒരൊറ്റ ചാർജിങ്ങിൽ 65 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ സ്​കൂട്ടറിന്​ സാധിക്കും. 87 കിലോ ഗ്രാമാണ്​ സ്​കൂട്ടറി​െൻറ ഭാരം. പുതിയ സ്​കൂട്ടർ ഒാടിക്കുന്നതിനായി ഡ്രൈവിങ്​ ലൈസൻസും ആവശ്യമില്ല.

സ്​കൂട്ടറി​െൻറ ഡിസൈനിൽ പുതു പരീക്ഷണങ്ങൾക്കൊന്നും ഹീറോ മുതിർന്നിട്ടില്ല. വലിയ ഹെഡ്​ ലാമ്പും ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്ററും സ്​കൂട്ടറി​ന്​ ഫ്രെഷ്​ ലുക്ക്​ സമ്മാനിക്കുന്നുണ്ട്​. മഗ്​നീഷ്യം അലോയ്​ വീൽ, ടെലിസ്​കോപ്പിക്​ ഫ്രെണ്ട്​ ഫോർക്​സ്​, ഫുൾബോഡി ക്രാഷ്​ഗാർഡ്​സ്​ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. സീറ്റിനടിയിൽ സ്​റ്റോറേജ്​ സംവിധാനവും ഹീറോ നൽകിയിരിക്കുന്നു.

Tags:    
News Summary - Hero Flash Electric Scooter Launched In India At ₹ 19,990

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.