കേരളത്തിനായി  ആർ.എക്​സ്​ 100 ലേലം ചെയ്ത്​​ തെലുങ്ക്​ സിനിമ പ്രവർത്തകർ

കേരളത്തി​ന്​ പ്രളയക്കെടുതിയിൽ കൈത്താങ്ങാനാവാൻ തെലുങ്ക്​ സിനിമ പ്രവർത്തകരും. ആർ.എക്​സ്​ 100 എന്ന പുതിയ ചിത്രത്തിലുപയോഗിച്ച ബൈക്ക്​ ലേലം ചെയ്​ത്​ കേരളത്തിന്​ പണം നൽകാനാണ്​ അണിയറപ്രവർത്തകരുടെ പദ്ധതി. സിനിമയി​ലുപയോഗിച്ച യമഹ ആർ.എക്​സ്​ 100​​െൻറ അടിസ്ഥാനവില 50000 രൂപയാണ്​. ലേലത്തിൽ നിന്ന്​ ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ​നിധിയിലേക്ക്​ നൽകുമെന്നാണ്​ ചിത്രത്തിലെ നായകൻ കാർത്തികേയ അറിയിച്ചത്​.

അജയ്​ ഭൂപതി സംവിധാനം ചെയ്യുന്ന തെലുങ്ക്​ ചിത്രമാണ്​ ആർ.എക്​സ്​ 100. ജൂലൈ 12ന്​ പുറത്തിറങ്ങിയ ചിത്രത്തിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. അശോക്​ റെഡ്​ഡി, ഗുമ്മകോണ്ട എന്നിവർ ചേർന്ന്​ നിർമ്മിച്ച ചിത്രത്തിലെ നായിക പായൽ രജ്​പുത്​ ആണ്​.

1980കളിൽ ഇന്ത്യൻ യുവത്വത്തി​​െൻറ ഹൃദയം കീഴടക്കിയ മോഡലായിരുന്നു യമഹയുടെ ആർ.എക്​സ്​ 100. വിപണിയിൽ നിന്ന്​ പിൻവാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ആർ.എക്​സ്​ 100നുള്ള പ്രിയം കുറഞ്ഞിട്ടില്ല. ഇപ്പോഴും 80കളുടെ വികാരമായി ആർ.എക്​സ്​ 100  റോഡുകളെ കീഴടക്കി രംഗത്തുണ്ട്​.  
 

Tags:    
News Summary - Bike from 'RX 100' to be auctioned off for Kerala flood relif-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.