പാവങ്ങളുടെ പ്ലാറ്റിന

ഹ​ൻഡ്രഡ്​ സി.സി ​ബൈക്കും പൂജാഭട്ടും സ്വപ്​നമായിരുന്ന തലമുറയുടെ കാലം എന്നോ കടന്നുപോയിരിക്കുന്നു. ബൈക്കെന്നാൽ കുറഞ്ഞത്​ 250സി.സിയെങ്കിലും വേണമെന്ന പുതിയ തീർപ്പിലാണ്​ യുവത. പുറമെനിന്ന്​ നോക്കിയാൽ ഇങ്ങനെയാണ്​ കാര്യങ്ങളെങ്കിലും രാജ്യത്തിപ്പോഴും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബൈക്ക്​ 100നും 125സി.സിക്കും ഇടയിലുള്ളതാണ്​. ഇന്ത്യയിലെ ആദ്യ സൂപ്പർഹിറ്റ്​ ബൈക്കായി വിശേഷിപ്പിക്കപ്പെടുന്നത്​ 1994ൽ പുറത്തിറങ്ങിയ ഹീറോഹോണ്ട സ്​പ്ലെൻഡറിനെയാണ്​. ഹീറോയും ഹോണ്ടയും ചേർന്ന്​ വിപണി അടക്കിഭരിച്ചിരുന്ന കാലമായിരുന്നു അത്​. സ്​പ്ലെൻഡറി​​െൻറ ഒന്നാംസ്​ഥാനം പിടിച്ചെടുക്കാൻ വിവിധ കമ്പനികൾ ചേർന്ന്​ ഇതുവരെ 45ലധികം ബൈക്കുകൾ നിരത്തിലെത്തിച്ചെന്നാണ്​ കണക്ക്​. പ​ക്ഷേ, സ്​പ്ലെൻഡറി​​െൻറ റെക്കോഡുകൾ തകരാതെ ഇന്നും നിലനിൽക്കുന്നു.

ഇൗ ​േപാരാട്ടത്തിൽ ഏറ്റവും കൂടുതൽ ആവേശത്തോടെ പ​െങ്കടുത്ത കമ്പനി ബജാജായിരുന്നു. കാലിബർ, ബോക്​സർ, ആസ്​പയർ, ബി.വൈ.കെ, സി.ടി 100​, പ്ലാറ്റിന, ഡിസ്​കവർ എന്നിങ്ങനെ വിവിധ മോഡലുകളും അവയുടെ വകഭേദങ്ങളും പുറത്തിറക്കി ബജാജ് നിരന്തരം പോരാടിക്കൊണ്ടിരുന്നു. ഇതിൽ പ്ലാറ്റിന മോഡൽ ഇന്ധനക്ഷമതക്ക്​ പേരുകേട്ട ബൈക്കായിരുന്നു. 90കിലോമീറ്ററിലധികം മൈലേജ്​ എന്ന വലിയ പ്രലോഭനം പ്ലാറ്റിനയെ ജനപ്രിയമാക്കി. പെട്രോൾ തീർന്നാലും ഒന്ന്​ ഉൗതിക്കൊടുത്താൽ പിന്നെയും 50 കിലോമീറ്റർ ഒാടുമെന്ന ട്രോളുകൾ പ്ലാറ്റിനക്കായി രചിക്കപ്പെട്ടു. നൂറിൽ നിന്ന്​ 110 സി.സിയിലേക്ക്​ സ്​ഥാനക്കയറ്റംകിട്ടി പുതിയ പ്ലാറ്റിനയെത്തു​േമ്പാഴും ഇന്ധനക്ഷമതയിൽ വിട്ടുവീഴ്​ചചെയ്യാൻ ബജാജ്​ തയാറായിട്ടില്ല.

എ.ആർ.ആർ.​െഎ സർട്ടിഫൈ ചെയ്യുന്ന പ്ലാറ്റിനയുടെ മൈലേജ്​ 84 കിലോമീറ്ററാണ്​. ഹീറോ സ്​പ്ലൻഡർ ​െഎ സ്​മാർട്ട്​ മാത്രമാണ്​ നിലവിൽ ഇന്ത്യയിൽ ഇതിനുമുകളിൽ മൈലേജ്​ നൽകുന്നത്​. പുതിയ പ്ലാറ്റിനയുടെ പേര്​ ശ്രദ്ധിച്ചാൽ ഒരുകാര്യം ശ്രദ്ധയിൽപ്പെടും. പ്ലാറ്റിന എന്നതിനൊപ്പം എച്ച്​ ഗിയർ എന്നുകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്​. എന്താണീ എച്ച്​ ഗിയർ. എച്ചിന്​ ബജാജ്​ നൽകിയിരിക്കുന്ന വ്യാഖ്യാനം ‘ഹൈവേ ഗിയർ’എന്നാണ്​. നാല്​ ഗിയറും പിന്നൊരു ഹൈവേ ഗിയറും എന്നതാണ്​ കമ്പനിയുടെ സങ്കൽപ്പം. എന്തിനാണ്​ അഞ്ചാമത്തെ ഗിയറിന്​ വളഞ്ഞവഴിയിലൊരു പേര്​ നൽകിയിരിക്കുന്നതെന്ന്​ ചോദിച്ചാൽ കമ്പനിക്ക്​ കൃത്യമായ ഉത്തരമുണ്ട്​. ഇതിനുമുമ്പ്​ ബജാജ്​ തങ്ങളുടെ ഡിസ്​കവർ പോലുള്ള 110-125 സി.സി ബൈക്കുകൾക്ക്​ അഞ്ച്​ ഗിയർ നൽകിയിരുന്നു.

മൈലേജിനോടുള്ള ആർത്തികാരണം ഉപഭോക്​താക്കൾ ബൈക്ക്​ സ്​റ്റാർട്ട്​ ചെയ്​ത​ ഉടനെതന്നെ അഞ്ച്​ ഗിയറും മാറ്റിയിടാൻ തുടങ്ങിയതോടെ നഗര നിരത്തുകളിൽ ബൈക്ക്​ ‘ഇടിച്ച്​ നിൽക്കുക’പതിവായി. കൂടാതെ, അഞ്ചാമത്തെ ഗിയറിലിട്ട്​ ‘വലിപ്പിക്കുന്നതുകാരണം’ മൈലേജും കുറയാൻ തുടങ്ങി. ഇൗ പ്രതിസന്ധി ഒഴിവാക്കാനാണ്​ ‘ഹൈവേകളിൽ മാത്രം ഉപയോഗിക്കൂ’എന്ന പ്രത്യേക നിർദേശവുമായി ഹൈവേ ഗിയർ ബജാജ്​ ഉൾപ്പെടുത്തിയത്​. 8.6 എച്ച്​. പി കരുത്തും 9.81എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 115 സി.സി എയർകൂൾഡ്​ ഡി.ടി.എസ്​ ​െഎ എൻജിനാണ്​ പ്ലാറ്റിനക്ക്​. മുന്നിലെ ഡിസ്​ക്​ ബ്രേക്ക്​ ഉൾ​െപ്പടെ കമ്പയിൻഡ്​ ബ്രേക്കിങ്​​ സിസ്​റ്റം(മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒരുമിച്ച്​ പ്രവർത്തിക്കുന്നത്​) മികച്ചത്​. രണ്ടുപേർക്ക്​ സുഖമായിരിക്കാൻ പറ്റിയ സീറ്റും മികച്ച സസ്​പെൻഷനും പ്ലാറ്റിനക്ക്​ മുതൽക്കൂട്ടാകും. വില 53,376(ഡ്രം ​ബ്രേക്ക്​), 55,373(ഡിസ്​ക്​ ബ്രേക്ക്​).

Tags:    
News Summary - Bajaj Platina -HotWheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.