സ്റൈറലായി എക്സ്ട്രീം

ഹീറോയും ഹോണ്ടയും ഒന്നിച്ചിരുന്ന കാലത്ത്, 1999ല്‍ സി.ബി.ഇസഡ് എന്നൊരു കരുത്തനെ പുറത്തിറക്കിയിരുന്നു. പിന്നീടിവനെ സി.ബി. ഇസഡ് എക്സ്ട്രീം എന്ന് പേരുമാറ്റി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ സി.ബി.ഇസഡ് ഒഴിവാക്കി എക്സ്ട്രീം എന്ന് മാത്രമാക്കി കമ്പനി. ഇപ്പോഴിതാ പഴയ കരുത്തും കൂടുതല്‍ സ്റ്റൈലുമായി എക്സ്ട്രീം സ്പോര്‍ട്സ് വന്നിരിക്കുന്നു. കൂര്‍ത്ത രൂപമാണ് പുതിയ ബൈക്കിന്. മൊത്തത്തില്‍ മെലിഞ്ഞുണങ്ങി അവിടവിടെ മസില്‍ പെരുപ്പിച്ചിരിക്കുന്നു. എഞ്ചിന്‍ പഴയതുതന്നെ. 149.2സി.സി, എയര്‍കൂള്‍ഡ്, നാലുസ്ട്രോക്ക് എഞ്ചിന്‍ 15.6 ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ലൈറ്റ് ക്ളച്ചും സ്മൂത്തായ ഗിയര്‍ബോക്സുമാണ്. സുസുക്കി ഗിഗ്സര്‍, ഹോണ്ട സി.ബി യൂനികോണ്‍ 160, യമഹാ എഫ്.സി തുടങ്ങിയവയോടാണ് എക്സ്ട്രീം പ്രധാനമായും ഏറ്റ് മുട്ടുന്നത്. സാധാരണ എക്സ്ട്രീമില്‍ നിന്ന് വ്യത്യസ്ഥമായി ഫ്യൂവല്‍ ടാങ്കിലും എഞ്ചിനടിയിലും പ്രത്യേക മൂടികള്‍ നല്‍കിയിട്ടുണ്ട്. പുതിയ ഹെഡ്ലൈറ്റും ഇന്‍സ്ട്രുമെന്‍റ് ക്ളസ്ച്ചറും ബൈക്കിന്‍െറ പ്രത്യേകതയാണ്. വലിയ ട്യൂബ്ലെസ് ടയറുകള്‍, പുത്തന്‍ ഹാന്‍ഡില്‍ ബാര്‍, കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവയും ഹീറോയുടെ വാഗ്ദാനങ്ങളാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.