ഒരു വാഹനത്തിന്‍െറ ചില പ്രത്യേകതകള്‍ പറയാം. കരുത്ത് 300 ബി.എച്ച്.പി. എഞ്ചിന്‍ 1000സി.സി. വേഗത മണിക്കൂറില്‍ മുന്നൂറ് കിലോമീറ്ററിന് മുകളില്‍. മനസിലിപ്പോള്‍ കുറേ സ്പോര്‍ട്സ് കാറുകള്‍ മിന്നിമറഞ്ഞിട്ടുണ്ടാകും. എന്നാലിതൊരു ബൈക്കാണ്. കാവാസാക്കി നിന്‍ജ H2R. ഒട്ടും സാധാരണമല്ല നിന്‍ജയുടെ വിശേഷങ്ങള്‍. ഇതറിയണമെങ്കില്‍ നാം സാധാര ഉപയോഗിക്കുന്ന ബൈക്കുകളെ അറിയണം. ഹീറോയുടെ പാഷന്‍ മോഡലിന്‍െറ എഞ്ചിന്‍ 97 സി.സിയും കരുത്ത് ഏഴ് ബി.എച്ച്.പിയുമാണ്. ബജാജിന്‍െറ ഘടാഘടിയന്‍ RS200 ന്‍േറത് യഥാക്രമം 200സി.സിയും 24.5 ബി.എച്ച്.പിയും. അപ്പോള്‍ ഈ നിന്‍ജയൊരു സംഭവമായിരിക്കുമെന്ന് ഉറപ്പാണ്. ചില റേസ് ട്രാക്ക് റിസള്‍ട്ടുകള്‍ പറയുന്നത് നിന്‍ജ ബ്യൂഗാട്ടി വെയ്റോണിനെ പോലെയൂള്ള ഏറ്റവും വേഗതയേറിയ സ്പോര്‍ട്സ് കാറുകളെപ്പോലും പിന്നിലാക്കിയെന്നാണ്. ഇനിയിവനെ വാങ്ങണമെന്നാണെങ്കില്‍ ചില പ്രശ്നങ്ങളുണ്ട്. വിലയല്‍പ്പം കൂടുതലാണ്. 50,000 ഡോളര്‍. അതായത് 30 ലക്ഷം രൂപ. വിലകൊടുക്കാമെന്ന് വച്ചാലും ഇവനെ റോഡിലിറക്കാന്‍ പറ്റില്ല. റേസ് ട്രാക്കുകളില്‍ മാത്രമേ തല്‍ക്കാലം ഓടിക്കാനാകൂ. പിന്നെ കമ്പനി പറയുന്നത് ഇവന് ഒരു വാറന്‍െറിയും ഇല്ളെന്നാണ്. എല്ലാം വാങ്ങുന്നവന്‍െറ ഉത്തരവാദിത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.