ബലേനൊയിലെയും, വാഗൺ ആറിലെയും ഇന്ധന തകരാർ; സൗജന്യമായി പ്രശ്​നം പരിഹരിക്കും

നിങ്ങൾ ബലേനൊ, വാഗൺ ആറി എന്നിവയിലേതി​​​​െൻറയെങ്കിലും ഉടമയാണൊ. എങ്കിൽ ഇതൊന്ന്​ ശ്രദ്ധിക്കാം​. ഇരു വാഹനങ്ങളുടേയും ചില മോഡലുകൾ നിർമ്മാതാവായ മാരുതി സുസുക്കി തിരികെ വിളിക്കാൻ പോകുന്നു. ഇന്ധന പമ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. പേടിക്കേണ്ടതില്ല. തകരാർ ഉള്ള വാഹന ഉടമകളെ കമ്പനിയിൽ നിന്നുള്ള എക്​സിക്യൂട്ടീവ്​ നേരിട്ട്​ വിളിച്ച്​ വാഹനം എത്തിക്കേണ്ട ദിവസവും സമയവും അറിയിക്കും. സൗജന്യമായി പ്രശ്​നം പരിഹരിച്ചുതരികയും ചെയ്യും.

ആരെയാണ്​ തിരികെ വിളിക്കുന്നത്​?

2018 നവംബർ 15നും 2019 ഒക്​ടോബർ 15നും ഇടയിൽ പുറത്തിറങ്ങിയ 1.0 ലിറ്റർ വാഗൺ ആറുകളാണ്​ തിരികെ വിളിക്കുന്നത്​. ബലേനൊയിൽ കംപ്ലയിൻറ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​ പെട്രോൾ മോഡലിനാണ്​. 2019 ജനുവരി എട്ടിനും നവംബർ നാലിനും ഇടയിൽ നിർമ്മിച്ച ബലേനോകൾ തിരികെ വിളിക്കും. മൊത്തത്തിൽ 1,34,885 കാറുകളാണ്​ ഡീലർമാർ തിരികെയെത്തിക്കുക. ഇനി അതുവരേക്കും ക്ഷമിക്കാൻ കഴിയാത്തവർക്ക്​ കമ്പനി വെബ്​സൈറ്റിൽ വിവരങ്ങൾ നൽകി തങ്ങളുടെ വാഹനം ഇതിൽ ഉൾപ്പെട്ടിട്ടു​ണ്ടോ എന്ന്​ പരിശോധിക്കാം. വാഗൺ ആർ ഉടമകൾ www.marutisuzuki.com എന്ന വെബ്​സൈറ്റിലും ബലേനൊ കയ്യിലുള്ളവർ www.nexaexperience.comലും കയറി പരിശോധിക്കണം. ​െഎ.എം.പി കസ്​റ്റമർ ഇൻഫോ സെക്ഷനിലാണ്​ വിവരങ്ങൾ നൽകേണ്ടത്​. 14അക്ക ഷാസി നമ്പർ നൽകി ചില നിർദേശങ്ങളിലൂടെ കടന്നുപോയാൽ തിരികെ വിളിക്കുന്നതിൽ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം.

എന്താണ്​ കാരണം?

ഫ്യൂവൽ പമ്പിൽ എന്തെങ്കിലും പ്രശ്​നമുണ്ടോ എന്ന്​ പരിശോധിക്കുകയാണ്​ പ്രധാന ലക്ഷ്യം. 56,663വാഗണറുകളും 78,222ബലേനോകളും ഇത്തരത്തിൽ പരിശോധിക്കും. തകരാറ്​ കണ്ടെത്തിയാൽ സൗജന്യമായി പരിഹരിക്കുകയും ചെയ്യും. 2019ലും 40,618 വാഗൺ ആറുകളെ ഇത്തരത്തിൽ മാരുതി തിരികെ വിളിച്ചിരുന്നു. അന്ന്​ ഫ്യൂവൽ ഹോസിലാണ്​ തകരാറ്​ കണ്ടെത്തിയത്​.

News Summary - maruti suzuki will recall belano,vaganar model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.