പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഭൂരിഭാഗം മോഡലുകൾക്കും ഈ ജൂൺ മുതൽ വില വർധനവ് പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം എസ്.യു.വി മോഡലായ മാരുതി വിക്ടോറിസിന്റെ ചില നിർദിഷ്ട വകഭേദങ്ങൾക്ക് 38,900 രൂപ വരെ കുറച്ചത് അപ്രതീക്ഷിതമായി.
മറ്റു മോഡലുകൾക്ക് നിർമാണച്ചെലവ് കൂടിയെന്നുപറഞ്ഞ് വില കൂട്ടിയ കമ്പനി, എന്തുകൊണ്ടാണ് വിക്ടോറിസിന്റെ കാര്യത്തിൽ മാത്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്? ഇതിന് പിന്നിലെന്തെങ്കിലും വിപണി തന്ത്രമുണ്ടോ?
ഇന്ത്യൻ വാഹന വിപണിയിൽ മിഡ് സൈസ് എസ്.യു.വി സെഗ്‌മെന്റിൽ മത്സരം കടുക്കുകയാണ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ കർവ്/സിയറ ഉൾപ്പെടെ വമ്പന്മാരോട് മത്സരിക്കാൻ മാരുതിക്ക് കൃത്യമായൊരു ‘പ്രൈസിങ് സ്ട്രാറ്റജി’ ആവശ്യമായിരുന്നു. വിക്ടോറിസിന് വില കുറച്ചതിനുപിന്നിൽ ആക്രമണാത്മക വിപണി പിടുത്തം മുഖ്യ ഘടകമാണ്. ഉയർന്ന വേരിയന്റുകളുടെ വില അൽപം കുറക്കുന്നതിലൂടെ, ക്രെറ്റയുടെയും സെൽറ്റോസിന്റെയും ടോപ്-എൻഡ് മോഡലുകൾ വാങ്ങാൻ നിൽക്കുന്ന ഉപഭോക്താക്കളെ വിക്ടോറിസിലേക്ക് ആകർഷിക്കുക എന്നതൊക്കെയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
വരാനിരിക്കുന്ന ഉത്സവ സീസണിൽ വിക്ടോറിസിന്റെ വിൽപന വൻതോതിൽ ഉയർത്താൻ ഈ പ്രൈസ് കട്ട് സഹായിക്കും.
ബേസ് മോഡലിൽ മാറ്റമില്ല: വില കുറച്ചെങ്കിലും വിക്ടോറിസിന്റെ പ്രാരംഭ വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 10,49,900 രൂപ എന്ന ആകർഷക എക്സ്-ഷോറൂം വിലയിൽ തന്നെ നിലനിർത്തിക്കൊണ്ട് ഉപഭോക്താക്കളെ ഷോറൂമുകളിൽ എത്തിക്കാനും, ഉയർന്ന വേരിയന്റുകൾക്ക് വിലക്കുറവ് നൽകി അവരെ അത് വാങ്ങാൻ പ്രേരിപ്പിക്കാനുമുള്ള തന്ത്രമാണിത്.
ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, 8-വേ ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് ഉൾപ്പെടെ സവിശേഷതകളും ഈ വാഹനത്തിൽ മാരുതി സുസുക്കി ഓഫർ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.