കോമാകി XR7

ഒരു ലക്ഷത്തിൽ താഴെ വില, ഒറ്റചാർജിൽ 322 കിലോമീറ്റർ റേഞ്ച്; വിപണിയിൽ തരംഗമായി ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വലിയ ചർച്ചയാവുകയാണ് കോമാകി XR7 (Komaki XR7). ദീർഘദൂര യാത്രകൾക്ക് മുൻഗണന നൽകുന്നവർക്കായി പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടർ, മികച്ച റേഞ്ചും ആധുനിക ഫീച്ചറുകളും കൊണ്ട് ശ്രദ്ധേയമാണ്. പെട്രോൾ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലാണ് കമ്പനി സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മികച്ച റേഞ്ചും കരുത്തുറ്റ മോട്ടോറും

കോമാകി XR7-ന്റെ ഏറ്റവും വലിയ സവിശേഷത സ്കൂട്ടറിന്റെ റേഞ്ച് തന്നെയാണ്. ഒറ്റച്ചാർജിൽ ഏകദേശം 322 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്കൂട്ടറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3000W BLDC ഹബ് മോട്ടോറാണ് ഇവി സ്കൂട്ടറിന് കരുത്തേകുന്നത്. വയർലെസ് കൺട്രോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മോട്ടോർ മികച്ച പ്രകടനവും സുഗമമായ യാത്രയും ഉറപ്പാക്കുന്നു. മണിക്കൂറിൽ 55 കിലോമീറ്ററിറാണ് സ്കൂട്ടറിന്റെ പരമാവധി വേഗത.

ആധുനിക ഫീച്ചറുകൾ, റെട്രോ ലുക്കിലുള്ള ഡിസൈൻ എന്നിവ XR7ന്റെ പ്രത്യേകതയാണ്. വിവരങ്ങൾ വ്യക്തമായി കാണാൻ സഹായിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 30 ലിറ്റർ വിപുലമായ ബൂട്ട് സ്പേസ് (അണ്ടർ സീറ്റ് സ്റ്റോറേജ്), സുരക്ഷിതമായ യാത്രക്കായി ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളും കമ്പനി സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. കൂടാതെ, പാർക്ക് അസിസ്റ്റ്, ഓട്ടോ റിപ്പയർ സ്വിച്ച്, സെൽഫ് ഡയഗ്നോസിസ്, എൽ.ഇ.ഡി ഡയമണ്ട് ഡിസൈൻ ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ഡി.ആർ.എൽ എന്നിവയും സ്‌കോറിൽ സജ്ജീകരിച്ചതിട്ടുണ്ട്.


ലിഥിയം-അയൺ ബാറ്ററി സജ്ജീകരണത്തിലെത്തുന്ന കോമാകി XR7-ന്റെ എക്സ്-ഷോറൂം വില ഏകദേശം 91,499 രൂപ മുതലാണ് ആരംഭിക്കുന്നത്. ലൊക്കേഷൻ അനുസരിച്ച് ചെറിയ മാറ്റങ്ങൾ വിലയിൽ വരാം. ബാറ്ററി, മോട്ടോർ, കൺട്രോളർ എന്നിവക്ക് കമ്പനി മൂന്ന് വർഷത്തെ വാറണ്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഗാർനെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, റോയൽ ബ്ലൂ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ ആകർഷകമായ നാല് നിറങ്ങളിൽ സ്കൂട്ടർ വിപണിയിൽ ലഭ്യമാണ്.

ദൈനംദിന യാത്രകൾക്കും ഓഫീസ് ആവശ്യങ്ങൾക്കും വളരെ കുറഞ്ഞ ചിലവിൽ ഉപയോഗിക്കാവുന്ന ഒരു മികച്ച ഇലക്ട്രിക് വാഹനമാണ് കോമാകി XR7. പെട്രോൾ ചെലവില്ലാത്തതും കുറഞ്ഞ പരിപാലന ചിലവും സ്കൂട്ടറിനെ വിപണിയിലെ മികച്ചൊരു ഓപ്ഷനാക്കി മാറ്റുന്നു. 

Tags:    
News Summary - komaki xr7 electric scooter making waves in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.