ഇന്നോവ ക്രിസ്റ്റയുടെ 2023 പതിപ്പ് പുറത്തിറക്കി ടൊയോട്ട ഇന്ത്യ. പുതിയ ക്രിസ്റ്റയിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള 2.4 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമേ ഉണ്ടാവൂ. ഓട്ടോമാറ്റിക്ക് പൂർണമായി ഒഴിവാക്കി. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 2.7-ലിറ്റർ പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് 2.4-ലിറ്റർ ഡീസൽ എഞ്ചിനും നേരത്തെ ഉണ്ടായിരിന്നു.
പുതിയ ക്രിസ്റ്റക്ക് 19.13 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്സ്-ഷോറൂം). കഴിഞ്ഞ വർഷം ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ്ങ് കമ്പനി നിർത്തിവെച്ചിരുന്നു. അതേസമയം, ബുക്കിങ്ങ് ഈ വർഷം ജനുവരിയിൽ തന്നെ ആരംഭിച്ചു. അടുത്തിടെ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിപണിയിലുണ്ടാവും.
G, GX, VX, ZX എന്നീ നാല് വേരിയന്റുകളിൽ വാഹനം ലഭിക്കും. ZX വേരിയന്റിന് ഏഴ് സീറ്റ് ലേഔട്ട് മാത്രമേ ഉള്ളൂവെങ്കിലും G, GX, VX വേരിയന്റുകൾ ഏഴ്, എട്ട് സീറ്റ് പതിപ്പുകൾ ഉണ്ട്. കിയ കാരൻസ്, മാരുതി സുസുക്കി എസ്.എൽ.സിക്സ് എന്നിവയാണ് എം.പി.വി ശ്രണിയിൽ വരുന്ന മാറ്റ് പ്രധാന വാഹനങ്ങൾ.
ഗ്രില്ലും ബമ്പറും പുതുക്കി മുന്‍ഭാഗത്തെ ചില മാറ്റങ്ങളോടെയാണ് ക്രിസ്റ്റ എത്തുന്നത്. പുതിയ ഫോഗ് ലാമ്പുകളുമുണ്ട്. വൈറ്റ് പേൾ, ക്രിസ്റ്റൽ ഷൈൻ, സൂപ്പർവൈറ്റ്, സിൽവർ, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, അവന്റ് ഗാർഡ് ബ്രോൺസ് എന്നീ അഞ്ച് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള റിയർ ഓട്ടോ എ.സി, ആംബിയന്റ് ലൈറ്റിങ്ങ്, ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിങ്ങനെയുള്ള സവിശേഷതകളും ഉണ്ട്.
സുരക്ഷക്കായി ഏഴ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ്ങ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം(എ.ബി.എസ്), ബ്രേക്ക് അസിസ്റ്റ് എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.