പുത്തൻ ആഢംബര കാരവാൻ സ്വന്തമാക്കി ടൊവിനോ തോമസ്

പുതുപുത്തൻ കാരവൻ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടൻ ടൊവിനോ തോമസ്. കേരളത്തിലെ പ്രമുഖ കാരവാൻ നിർമാതാക്കളായ ഓജസ് മോട്ടോഴ്സാണ് പിയാനോ ബ്ലാക്ക് നിറത്തിലുള്ള കാരവാൻ ടൊവിനോക്കായി നിർമിച്ചിരുക്കുന്നത്. ഡയംലറിന്റെ 1017 ബി.എസ്. 6 ഷാസിയിലാണ് ഓജസിന്റെ സ്റ്റേറ്റ്സമാൻ മോഡലിൽ കാരവാൻ ഒരുക്കിയത്.

സ്റ്റേറ്റ്സമാൻ മോഡലിൽ ടൊവിനോയുടെ താൽപര്യപ്രകാരം നിരവധി കസ്റ്റമൈസേഷനുകളാണ് ഉൾപ്പെടുത്തിയത്.ആഢംബരത്തിനൊപ്പം സൗകര്യങ്ങളും ഉൾക്കൊള്ളിച്ച് നിർമിച്ച കാരവാന് നിരവധി പ്രത്യേകതകൾ ഉണ്ട്.

മിനി തീയറ്റർ ആണ് അകത്തളത്തെ പ്രധാന സവിശേഷത. സോണിയുടെ 2000 വാട്സ് തകർപ്പൻ ഹോം തീയേറ്റർ മ്യൂസിക് സിസ്റ്റത്തോടൊപ്പം 55 ഇഞ്ച് ടി.വിയാണ് ഇതിനായി സജ്ജമാക്കിയത്. ടോയിലറ്റ്, ബെഡ്റൂം, മേക്കപ്പ് റൂം എന്നിവയും ഉണ്ട്.

ഇലക്ട്രിക് കർട്ടനുകളും വിവിധ ദിശകളിലേക്ക് തിരിക്കാവുന്ന ക്യാപ്റ്റൻ സീറ്റുകളും നൽകിയിരിക്കുന്നു. എയർ സസ്പെൻഷനാണ് വാഹനത്തിനുള്ളത്. അതിനാൽ തന്നെ യാത്രകളും സുഖപ്രദമാവും. 170 ബി.എച്ച്.പി കരുത്തും 520 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 3907 സി.സി 4 സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.

Tags:    
News Summary - Tovino Thomas owns a new luxury caravan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.