മൂന്നര വർഷംകൊണ്ട്​ 10 ലക്ഷം കാറുകൾ നിർമിച്ച്​ മാരുതി പ്ലാൻറ്​

സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംജി) തങ്ങളുടെ പ്ലാൻറിൽ ദശലക്ഷം കാറുകൾ ഉത്പാദിപ്പിക്കുകയെന്ന നാഴികക്കല്ല്​ പിന്നിട്ടു. മൂന്ന് വർഷവും ഒമ്പത് മാസവും കൊണ്ടാണീ നേട്ടം കൈവരിക്കാനായത്​. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി വിവിധ മോഡലുകൾ സുസുക്കി മോട്ടോർ ഗുജറാത്ത് നിർമ്മിക്കുന്നുണ്ട്​. ബലേനോ, സ്വിഫ്റ്റ്, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് പ്രധാനമായും പ്ലാൻറിൽ ഉത്പാദിപ്പിക്കുന്നത്.

2017 ഫെബ്രുവരിയിൽ ബലേനോയുടെ നിർമ്മാണത്തോടെയാണ്​ പ്ലാൻറ്​ പ്രവർത്തനം ആരംഭിച്ചത്​. 2018 ജനുവരി മുതൽ സ്വിഫ്റ്റ് ഹാച്ച്ബാക്കും നിർമ്മിക്കുന്നു​. രണ്ട് മോഡലുകളും ഇന്ത്യയിൽ വിൽക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്​. 2019 സാമ്പത്തിക വർഷം സുസുക്കി ഏകദേശം 1.44 ദശലക്ഷം യൂണിറ്റുകൾ (വർഷം തോറും 82 ശതമാനം) വിറ്റഴിച്ചിട്ടുണ്ട്​. ഏകദേശം 1.58 ദശലക്ഷം യൂണിറ്റുകൾ (വർഷം തോറും 85 ശതമാനം) ഉത്പാദിപ്പിക്കുകയും ചെയ്​തു. ഇതിൽ 25 ശതമാനവും എസ്എംജിയിലാണ്​ നിർമിച്ചത്​. വർഷം തോറും 4,10,000 യൂണിറ്റുകൾ ഇപ്രകാരം നിർമിച്ചിട്ടുണ്ട്​.

മാരുതി സുസുക്കിയുടെ ഭാവി

2021 ​െൻറ തുടക്കത്തിൽ കമ്പനി നെക്സ്റ്റ്-ജെൻ സെലേറിയോ അവതരിപ്പിക്കും. കൂടാതെ ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന്​ മിഡ് സൈക്കിൾ അപ്‌ഡേറ്റും തയ്യാറാക്കുന്നുണ്ട്​. ഒാഫ്​ റോഡറായ ജിംനിയുടെ റോഡ് പരിശോധനയും രാജ്യത്ത് ആരംഭിച്ചു. ഭാവിയിൽ ജിംനിയെ ഇന്ത്യയിൽ നിർമിക്കുമെന്നാണ്​ സൂചന. മൂന്ന്, അഞ്ച് വാതിലുകളുള്ള മോഡലുകളായാവും ഇവ വിപണിയിൽ എത്തുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.