ഹിമാലയൻ 440

ഓൾഡ് സ്കൂൾ ലുക്കിൽ കൂടുതൽ കരുത്ത്! 'ഹിമാലയൻ 440' അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

അഡ്വഞ്ചർ പ്രേമികളുടെ ഇഷ്ട്ട ഇരുചക്ര വാഹനമായ ഹിമാലയൻ 400 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. 2.29 ലക്ഷം രൂപയാണ് ബൈക്കിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഹിമാലയൻ 450ന് താഴെ ലളിതവും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമായ ഒരു സാഹസിക മോഡലായിട്ടാണ് കമ്പനി ഹിമാലയൻ 440 അവതരിപ്പിച്ചത്.

2016ലാണ് ആദ്യമായി റോയൽ എൻഫീൽഡ് കരുത്തുറ്റ ഹിമാലയ 410 അവതരിപ്പിച്ചത്. തുടർന്ന് 10 വർഷം വിപണിയിൽ ആധിപത്യം തുടർന്ന മോഡലിന് 2023 നവംബർ 24ന് 452 സി.സി ഷെർപ്പ സിംഗിൾ സിലിണ്ടറിൽ ഹിമാലയൻ 450 മോഡൽ കമ്പനി പുറത്തിറക്കി. വിപണിയിൽ തരംഗം സൃഷ്ട്ടിച്ച 450 മോഡലിന്റെ ഏകദേശ കരുത്തിൽ തന്നെയാണ് 440 മോഡലും വിപണിയിൽ എത്തിയത്.

ഹാഫ്-ഡ്യൂപ്ലെക്സ് സ്പ്ലിറ്റ്-ക്രാഡിൽ ഫ്രെയിമിൽ എത്തുന്ന ഹിമാലയൻ 440, 443 സി.സി സിംഗിൾ സിലിണ്ടർ ലോങ്ങ്-സ്‌ട്രോക് എൻജിൻ 6,250 ആർ.പി.എമിൽ 25.4 എച്ച്.പി കരുത്തും 4,000 ആർ.പി.എമിൽ 34 പീക് ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ, ഹൈവേ ടൂറിങ്ങിന് അനുയോജ്യമായ 6 സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്തായി 41 എം.എം ടെലിസ്കോപ്പിക് ഫോർക്കുകളും ലിങ്കേജ്-ടൈപ്പ് റിയർ മോണോഷോക്കും യാത്ര സുഖം വർധിപ്പിക്കും.

അഡ്വഞ്ചർ, ഹൈവേ യാത്രകൾക്ക് അനുയോജ്യമായ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്‌പോക്ക് വീലുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. 220 എം.എം ഗ്രൗണ്ട് ക്ലിയറൻസും 800 എം.എം സീറ്റ് ഉയരവുമുണ്ട്. രണ്ട് പിസ്റ്റൺ ഫ്ലോട്ടിങ് കാലിപ്പറും 240 എം.എം റിയർ ഡിസ്‌ക്കും 300 എം.എം ഫ്രണ്ട് ഡിസ്‌ക്കാണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ-ചാനൽ എ.ബി.എസ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇവ പ്രതലങ്ങൾ അനുസരിച്ച് സ്വിച്ച് ഓഫ് ചെയ്യാം.

ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ എത്തുന്ന 440 മോഡലിന്റെ ഹെഡ്ലാംപ്, ഹാലൊജനിൽ നിന്നും എൽ.ഇ.ഡിയിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യു.എസ്.ബി-ടൈപ്പ് സി ചാർജിങ് പോർട്ട്, 15 ലിറ്റർ ഇന്ധന ടാങ്ക് തുടങ്ങിയ ഫീച്ചറുകളും 440 മോഡലിന് ലഭിക്കുന്നു.

Tags:    
News Summary - Royal Enfield Himalayan 440 Launched In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.