Posted On
date_range Updated On
date_range ഇലക്ട്രിക് വാഹനത്തിനുവേണ്ട മോട്ടോര്‍ ഇനി കുണ്ടറ കെല് നിര്‍മിക്കും
കൊല്ലം: ഇലക്ട്രിക് വാഹനത്തിനുവേണ്ടുന്ന ഹൈ ടോര്‍ക്ക് ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഇനി കുണ്ടറ കെല് നിര്‍മിക്കും. ഇതിനുള്ള പുതിയ പ്ലാൻറിെൻറ ശിലാസ്ഥാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 14 കോടി നഷ്ടത്തിലായി പ്രതിസന്ധിയിലായിരുന്ന കെല്ലിനെ കരകയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി മന്ത്രി പറഞ്ഞു. കെല് ചെയര്മാന് വര്‍ക്കല ബി. രവികുമാര്‍ അധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി തോമസ്, കെല് എം.ഡി കേണല്‍ ഷാജി എം. വര്‍ഗീസ്, ജനറല്‍ മാനേജര്‍ എസ്. ഹരികുമാര്‍, ഷാനവാസ് ഖാന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.