Posted On
date_range Updated On
date_range ഗെയിമിംഗ് കോക്പിറ്റുമായി എം.ജിയുടെ ഇലക്ട്രിക് സൂപ്പർ കാർ; ഒറ്റചാർജിൽ 800 കിലോമീറ്റർ
മോറിസ് ഗാരേജസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സൂപ്പർകാർ - എം.ജി സൈബർസ്റ്ററിന്‍റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടു. ടു ഡോർ ഇലക്ട്രിക് സൂപ്പർകാറിൽ ഗെയിമിംഗ് കോക്പിറ്റാണ് ഉണ്ടാവുക. അത്തരമൊരു സവിശേഷത വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തിലെ ആദ്യ വാഹനമാണിതെന്ന് എം.ജി അവകാശപ്പെടുന്നു. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
മാർച്ച് 31ന് കാർ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഒറ്റചാർജൽ 800 കിലോമീറ്റർ വരെ പോകാൻ കഴിയും. മൂന്ന് സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും വാഹനത്തിന്. 5ജി സൗകര്യത്തോടെയുള്ള കണക്റ്റിവിറ്റി സാങ്കേതികതയും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനിങ്ങാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എം.ജിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ചൈനയിലെ സായികിേന്റതാണ് ഡിസൈനിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.