എതിരാളികളെ 'കൊല്ലുന്ന'വിലയിൽ എം.ജി ഗ്ലോസ്​റ്റർ; ബ്രഹ്​മാണ്ഡ എസ്​.യു.വി വിപണി കീഴടക്കുമോ?

സ്​.യു.​വികളുടെ രാജാവാകാനുറച്ച്​ എം.ജി ഹെക്​ടർ വിപണിയിൽ. 38-40 ലക്ഷം വില പ്രവചിച്ചിരുന്നവരെ നിശബ്​ദരാക്കി വെറും 28.98 ലക്ഷം എക്​സ്​ഷോറും പ്രൈസുമായാണ്​ ഗ്ലോസ്​റ്റർ വിപണിയിൽ എത്തുന്നത്​. എം.ജിയിൽ നിന്നുള്ള പൂർണ സജ്ജനായ എസ്​.യു.വിയാണിത്​. ടൊ​േയാട്ട ഫോർച്യൂനർ, ഫോർഡ്​ എൻഡവർ എന്നിവർക്ക്​ പോന്ന എതിരാളിയായാണ്​ ഗ്ലോസ്​റ്ററിനെ പരിഗണിക്കുന്നത്​. വിലയിലും ഇവരോട്​ കിടപിടിക്കാനാവുമെന്ന്​ വരുന്നതോടെ ഹെക്​ടറി​െൻറ വിജയം ഗ്ലോസ്​റ്റർ ആവർത്തിക്കുമെന്നാണ്​ വിലയിരുത്തൽ.

നാല് വേരിയൻറുകളിലും ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ലേഒൗട്ടിലുമാണ്​ വാഹനം വിപണിയിലെത്തുക. സൂപ്പർ, സമാർട്ട്, ഷാർപ്പ്, സാവി എന്നിവയാണ്​ വേരിയൻറുകൾ. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്​റ്റ്​ ​തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ട്​. ഏഴ്​ സീറ്റ്​ സൂപ്പർ ട്രിമ്മിനാണ്​ 28.98 ലക്ഷം വിലയിട്ടിരിക്കുന്നത്​. ആറ്​ സീറ്റ്​ സ്​മാർട്ടിന്​ 30.98ലക്ഷവും ഏഴ്​ സീറ്റ്​ ഷാർപ്​ വേരിയൻറിന്​ 33.68ലക്ഷവും നൽകണം. ആറ്​ സീറ്റ്​ ഷാർപ്പിന്​ 33.98ഉം ഏറ്റവും ഉയർന്ന ആറ്​ സീറ്റ്​ സാവിക്ക്​ 35.38 ലക്ഷവും വിലവരും.


എഞ്ചിൻ

രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ്​ ഗ്ലോസ്​റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്പി കരുത്തും 375 എൻഎം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്​. രണ്ടാമത്തേത് 218 എച്ച്പിയും 480 എൻഎം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂണിറ്റാണ്. എട്ട്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്​. കരുത്ത്​ കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ്​ ഉണ്ടാകില്ല.

വേരിയൻറുകൾ

കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്​, ഏഴ്​ സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്​പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ്​ കൺട്രോൾ എന്നിവ ഉൾപ്പെടും.


സൗകര്യങ്ങൾ

ചൈനീസ്​ കമ്പനികളുടെ പ്രത്യേകതയായ എക്യുപ്​മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്​റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർ ടെക്, പനോരമിക് സൺറൂഫ്, പ​േവർഡ് ആൻറ്​ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവുമായാണ്​ വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പ​േവർഡ് ടെയിൽഗേറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

സെമി ഓട്ടോണമസ് വാഹനം

സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്​റ്ററിലുണ്ട്​. ഫോർഡ് എൻ‌ഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ്‌ ഫ്രീ പാർകിങ്​ അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്​റ്റ്​, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.