എഞ്ചിൻ കാംഷാഫ്​റ്റിൽ തകരാർ; ഥാർ തിരിച്ചുവിളിക്കുമെന്ന്​ മഹീന്ദ്ര

തകരാർ കണ്ടെത്തിയതിനെ തുടർന്ന്​ ഥാറുകൾ തിരിച്ചുവിളിക്കുമെന്ന്​ മഹീന്ദ്ര. ഡീസൽ മോഡലാണ്​ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്​. കഴിഞ്ഞ വർഷമാണ്​ മഹീന്ദ്രയുടെ അഭിമാന വാഹനമായ ഥാറിന്‍റെ പരിഷ്​കരിച്ച പതിപ്പ്​ പുറത്തിറങ്ങിയത്​. 2020 സെപ്റ്റംബർ 7 മുതൽ ഡിസംബർ 25 വരെ നിർമിച്ച 1,577 യൂനിറ്റുകളാണ് തിരിച്ചുവിളിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.


കാംഷാഫ്റ്റിലാണ്​ തകരാർ കണ്ടെത്തിയിരിക്കുന്നത്​. കാംഷാഫ്​റ്റുകൾ നിർമിച്ചുനൽകിയ കമ്പനിയുടെ പ്ലാന്‍റിലെ യന്ത്രങ്ങളിലുണ്ടായ തകരാറാണ്​ പ്രശ്​ന കാരണമെന്നാണ്​ വിലയിരുത്തൽ. ഇത്​ ഥാറിന്‍റെ ഡീസൽ എഞ്ചിനെ ബാധിച്ചതായും സൂചനയുണ്ട്​. വാഹനങ്ങൾ പരിശോധിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും ഉടമകളെ മഹീന്ദ്ര ബന്ധപ്പെടും. തിരിച്ചുവിളിക്കൽ സംബന്ധിച്ച സൊ​ൈസറ്റി ഓഫ്​ ഇന്ത്യൻ ഓ​ട്ടോമൊബൈൽ മാനുഫാക്​ചറേഴ്​സിന്‍റെ നിയമങ്ങൾക്ക്​ അനുസൃതമായാണ് നടപടി എന്നും കമ്പനി പറയുന്നു.


കഴിഞ്ഞ വർഷം ഒക്ടോബറിലാണ്​ ഥാർ നിരത്തിലെത്തിയത്​. വേരിയന്‍റും നിറവും അനുസരിച്ച് ചില നഗരങ്ങളിൽ വാഹനത്തിന്‍റെ നിലവിലെ കാത്തിരിപ്പ് കാലാവധി പത്ത് മാസത്തിൽ കൂടുതലാണ്. 152 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ, 132 എച്ച്പി, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഥാർ ലഭ്യമാണ്. രണ്ട് എഞ്ചിനുകൾക്കും ആറ്​ സ്പീഡ് മാനുവലും ആറ്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.