ഞെട്ടിക്കുന്ന വിലക്കുറവിൽ ഥാർ; ടു വീൽ ഡ്രൈവിലും വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ എസ്.യു.വികളിൽ ഒന്നായ ഥാറിന്റെ വില വീണ്ടും കുറയുന്നു. ഇതുവരെ ഫോർവീൽ ഡ്രൈവ് ഓപ്ഷനിൽ ലഭ്യമായിരുന്ന ഥാറിന്റെ ടു വീൽ ഡ്രൈവ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ജനുവരി ഒമ്പതിന് വാഹനം അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വാഹനത്തിന്റെ ബ്രോഷറും പുറത്തുവിട്ടിട്ടുണ്ട്.

മാറ്റങ്ങൾ

ഫോർ വീൽ ഡ്രൈവ് ഒഴിവാക്കിയതുകൂടാതെ പുതിയ ഥാറിൽ നിരവധി മാറ്റങ്ങളും വന്നിട്ടുണ്ട്. പുതിയ രണ്ട് കളര്‍ സ്‌കീമുകളാണ് 4×2 നെ 4×4 ല്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഫയറിങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ നിറങ്ങൾ പുതുതായി ഉൾപ്പെടുത്തി. നെപ്പോളി ബ്ലാക്ക്, റെഡ് റേജ്, ഗ്യാലക്‌സി ഗ്രേ എന്നീ 4×4-ല്‍ വാഗ്ദാനം ചെയ്യുന്ന നിറങ്ങള്‍ക്ക് പുറമേയാണിത്. നിലവിലെ ഥാറിൽ നിന്ന് 4×4 ബാഡ്ജിങ് ഒഴിവാക്കി. ഉള്ളിൽ ഫോർവീൽ ഡ്രൈവ് സെലക്ടറും ഒഴിവാക്കിയിട്ടുണ്ട്.

ആൾ ടെറയിൻ 18 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ഇലക്ട്രിക് ORVM-കള്‍, ഫോഗ് ലാമ്പുകള്‍, ക്രൂസ് കണ്‍ട്രോള്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.


പുതിയ എഞ്ചിൻ

സ്റ്റാന്‍ഡേര്‍ഡ് ഥാര്‍ 4×4-ന് കരുത്ത് പകരുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരമായി, 4×2 റിയല്‍ വീല്‍ വേരിയന്റിന് പുതിയൊരു ഡീസൽ എഞ്ചിൻ ഇടംപിടിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ തന്നെ XUV300-നും കരുത്ത് പകരുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണിത്. ഈ എഞ്ചിന്‍ 115 bhp പവറും 300 Nm ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഡീസൽ വാഹനത്തിൽ വരുന്നത്.

4×4 ലെ അതേ 2.0 ലിറ്റര്‍ പെട്രോള്‍ യൂനിറ്റാണ് ടു വീൽ ഡ്രൈവിന് കരുത്തേകുന്ന മറ്റൊരു എഞ്ചിൻ. 150 bhp പവറും 300 Nm ടോര്‍ക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഈ എഞ്ചിനിൽ ആറ് സ്പീഡ് മാനുവൽ അ​ല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്.


വില

ഫോർ വീൽ ​ഡ്രൈവിനേക്കാൾ 1.5 മുതൽ രണ്ട് ലക്ഷം രൂപ കുറഞ്ഞ വിലയിൽ പുതിയ ഥാർ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ വന്നതും 4 മീറ്ററില്‍ താഴെയുള്ള വിഭാഗത്തിലാണ് ഥാര്‍ എന്നതും നികുതി ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയാക്കും. ഫോർവീൽ ഡ്രൈവ് ഥാറിന്

13.59 ലക്ഷം മുതല്‍ 16.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതിനാല്‍ പുതിയ ഥാര്‍ 4×2 ന് അടിസ്ഥാന വില 10.50 മുതല്‍ 11 ലക്ഷം രൂപ വരെയാകാനാണ് സാധ്യത. 2023 ഓട്ടോ എക്സ്പോയില്‍ ഔദ്യോഗിക അരങ്ങേറ്റം കുറിക്കുന്ന മാരുതി ജിംനി 5-ഡോറുമായി പുതിയ ഥാര്‍ റിയർ വീൽ ഡ്രൈവ് മത്സരിക്കും.

Tags:    
News Summary - Mahindra Thar 2WD launch on January 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.