Posted On
date_range Updated On
date_range നടി മാധുരി ദീക്ഷിതിന്റെ കാർ ശേഖരത്തിലേക്ക് ആറുകോടിയുടെ പുതിയ ഫെരാരിയും
മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിത് ആറു കോടി വിലമതിക്കുന്ന പുതിയ ഫെരാരി കാർ സ്വന്തമാക്കി. ഫെരാരി 296 ജി.ടി.എസ് റോസ്സോ കോർസ എന്ന രണ്ട് സീറ്റുള്ള കൂപ്പെയാണ് ദീക്ഷിതിന്റെ വീട്ടിലെ പുതിയ അതിഥി.
നടി മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീറാം നെനെയും പുതിയ കാറിൽ മുംബൈ നഗരം ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചു.
2992 സിസി എൻജിനുള്ള ഓട്ടോമാറ്റിക് വേരിയന്റായ ഫെരാരി 296 ജി.ടി.എസിന്റെ പ്രാരംഭവില 6.24 കോടി രൂപയാണ്. 14 നിറങ്ങളിൽ ലഭ്യമായ കാറിന് പിന്നിൽ മിഡ് എഞ്ചിനും പിൻവീൽ ഡ്രൈവുമുണ്ട്.
നടി മാധുരി ദീക്ഷിതിന് വലിയ ഒരു കാർ ശേഖരമുണ്ട്. മെഴ്സിഡസ് മേയ്ബാച്ച് എസ് 560, റേഞ്ച് റോവർ വോഗ്, പോർഷെ 911 ടർബോ എസ് തുടങ്ങിയക്ക് പുറമെയാണ് ഫെരാരിയും സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.