Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: 6.5 കോടി നല്‍കി നിസാന്‍
കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നിസാന്‍ ഇന്ത്യ തമിഴ്‌നാടിന് 6.5 കോടി രൂപ നല്‍കി. 2.2 കോടി തമിഴ്‌നാട് സര്‍ക്കാറിെൻറ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാൻ 4.3 കോടിയുമാണ് നല്‍കിയത്.
കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിസാന്‍ ഡല്‍ഹിയിലും ചെന്നൈയിലും എന്‍ 95 മാസ്‌ക്, പി.പി.ഇ കിറ്റ്, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, പോര്‍ട്ടബിള്‍ ഇ.സി.ജി മെഷീന്‍, എക്‌സ്‌റേ മെഷീന്‍, പള്‍സ് ഓക്‌സിമീറ്റര്‍, നേസല്‍ ഓക്‌സിജന്‍ മെഷീന്‍ എന്നിവ വിതരണം ചെയ്തിരുന്നു. വേള്‍ഡ് കമ്യൂണിറ്റി സര്‍വിസ് സെൻററുമായി ചേര്‍ന്ന് അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത ഭക്ഷണപാക്കറ്റുകളും വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.