മിഡ് വെയ്റ്റ് മോട്ടാർസൈക്കിൾ ശ്രേണിയിൽ കരുത്തൻ സാന്നിധ്യമായ ജാവ ഒരു ലിമിറ്റഡ് എഡിഷൻ അവതാരത്തെ കൂടി കളത്തിലിറക്കുന്നു. ജാവ 350 ന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ജാവ 350 ലെഗസി എന്ന പേരിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ പുറത്തിറക്കിയിരിക്കുന്നത്.
1.99 ലക്ഷം രൂപ എക്സ് ഷോറൂം വില നിശ്ചയിച്ച ഈ മോഡൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടിയാണ്. എന്നുവെച്ചാൽ 500 യൂനിറ്റുകൾ മാത്രമാണ് പുറത്തിറക്കുക. ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക് ലെഗസി സ്വന്തമാക്കാനാകും.
രാജ്യത്തുടനീളമുള്ള ജാവ ഡീലർഷിപ്പുകളിൽ നിലവിലുള്ള ക്രോം വേരിയന്റുകളിലും സോളിഡ് വേരിയന്റുകളിലും ഇത് ലഭ്യമാകും.
മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. 7,000 rpm-ൽ 22.5 bhp കരുത്തും 5,000 rpm-ൽ 28.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 334 സിസി സിംഗിൾ സിലിണ്ടർ മോട്ടോറാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്.
ടൂറിംഗ് വൈസർ, പില്യൺ ബാക്ക്‌റെസ്റ്റ്, അധിക സംരക്ഷണത്തിനായി പ്രീമിയം ക്രാഷ് ഗാർഡ് എന്നിവ ഉൾപ്പെടുത്തിയാണ് ക്ലാസിക് മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുക. ലെഗസി എഡിഷൻ വാങ്ങുന്നവർക്ക് ഒരു ലെതർ കീചെയിനും കളക്ടർ എഡിഷൻ ജാവ മിനിയേച്ചറും ലഭിക്കും.
റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350 തന്നെയായിരിക്കും ജാവ 350 ലെഗസിയുടെയും പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.