രാജൻ അംബ

ജാഗ്വർ ലാൻഡ് റോവറിന്‍റെ പുതിയ എം.ഡിയായി രാജൻ അംബ ചുമതലയേൽക്കും

ജാഗ്വർ ലാൻഡ് റോവർ(ജെ.എൽ.ആർ) ഇന്ത്യയുടെ പുതിയ മാനേജിംങ്ങ് ഡയറക്ടറായി രാജൻ അംബയെ നിയമിച്ചു. ഇൗ വർഷം മാർച്ച് ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിൽ സെയിൽസ്, മാർക്കറ്റിങ്ങ്, കസ്റ്റമർ കെയർ എന്നിവയുടെ വൈസ് പ്രസിഡന്റാണ്. ജെ.എൽ.ആറിലെ നിലവിലെ എം.ഡി രോഹിത് സൂരി വിരമിക്കുന്ന ഒഴിവിലേക്കാണ് രാജൻ അംബ എത്തുന്നത്.

'ടാറ്റ മോട്ടോഴ്‌സിലെ ജോലി ഞാൻ വളരെയധികം ആസ്വദിച്ചു. അടുത്ത ഉൗഴത്തിനായി കാത്തിരിക്കുകയാണ്. ജാഗ്വാർ ലാൻഡ് റോവർ എന്ന ഐക്കണിക് ഓട്ടോമോട്ടീവ് ബ്രാൻഡിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ട്. അവിടെയുള്ള പുതിയ ടീമിനൊപ്പം പ്രവർത്തിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്'- രാജൻ അംബ പ്രതികരിച്ചു. മികച്ച അനുഭവ സമ്പത്തുള്ള രാജൻ അംബയുടെ വരവ് കമ്പനിയുടെ വളർച്ചക്ക് ഏറെ ഗുണം ചെയ്യുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഓവർസീസ് റീജിയണൽ ഡയറക്ടർ മാർട്ടിൻ ലിംപെർട്ട് പറഞ്ഞു.

നിലവിലെ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ രോഹിത് സൂരിയും 14 വർഷം മുമ്പ് ടാറ്റ മോട്ടോഴ്‌സിൽ നിന്നാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയിലേക്ക് എത്തിയത്. 2009ൽ ജാഗ്വാർ, ലാൻഡ് റോവർ എന്നിവയുടെ ലോഞ്ച് ഇന്ത്യയിൽ എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡിസ്കവറി, റേഞ്ച് റോവർ ഉൾപ്പെടെ ജനപ്രിയ മോഡലുകൾ കമ്പനി പുറത്തിറക്കി. ടാറ്റയുടെ ഉടമസ്ഥതയിലാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ.

Tags:    
News Summary - Jaguar Land Rover India appoints Rajan Amba as their new Managing Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.