Posted On
date_range Updated On
date_range പ്രീ-സമ്മര്‍ സർവിസ് ക്യാമ്പുമായി ഇസുസു ഐ-കെയര്‍
കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ, ഇസുസു ഡി-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്.യു.വികള്‍ക്കുമായി രാജ്യവ്യാപകമായി ഇസുസു ഐ-കെയര്‍ പ്രീ സമ്മര്‍ സർവിസ് ക്യാമ്പ് നടത്തും. രാജ്യം മുഴുവനുമുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ ഡ്രൈവിങ് അനുഭവത്തിനായി ആവേശകരമായ ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും വാഗ്ദാനം ചെയ്യുന്നതാണ് സർവിസ് ക്യാമ്പ്.
ഇസുസു കെയറിന്റെ സംരംഭമായ പ്രീ-സമ്മര്‍ സർവിസ് ക്യാമ്പ് എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സർവിസ് ഔട്ട്ലെറ്റുകളിലും മാര്‍ച്ച് 21 മുതൽ 30 വരെയാണ് സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, സൗജന്യ ടോപ്പ് വാഷ്, പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.