500 സി.സി കരുത്ത്​, 6.87 ലക്ഷം വില; ഹോണ്ട ബിഗ്​ വിങിൽ നിന്ന്​ പുതിയൊരു കരുത്തൻകൂടി

ടൂറർ വിഭാഗത്തിൽപെട്ട പുതിയ ബൈക്ക്​ അവതരിപ്പിച്ച്​ ഹോണ്ട മോ​ട്ടോഴ്​സ്​. സിബി 500 എക്സ് ആണ്​ ഇന്ത്യയിൽ വിപണിയിലെത്തിയത്. മികച്ച ഓൾ‌റൗണ്ടറായി കണക്കാക്കപ്പെടുന്ന ഭാരം കുറഞ്ഞ അഡ്വഞ്ചർ ടൂററാണ് ഹോണ്ട സിബി 500 എക്സ്.

എഞ്ചിൻ, ഗിയർബോക്സ്

471 സിസി, പാരലൻ ട്വിൻ, ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ബൈക്കിന്​ കരുത്തുപകരുന്നത്. ഇത് 47.5 എച്ച്പി കരുത്തും 43.2 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കെടിഎം 390 അഡ്വഞ്ചറിന്​ സമാനമാണ്​ പേപ്പറിലെ കരുത്ത്​. അധിക സി.സിയും രണ്ട് സിലിണ്ടറുകളും ഉള്ളതിനാൽ ക്രൂസിങ്​ അനായാസമാകുമെന്ന മേന്മയുണ്ട്​. ആറ്​ സ്പീഡ് ഗിയർബോക്​സും സ്ലിപ്പർ ക്ലച്ചുകളും വാഹനത്തിന്​ പറ്റിയ കോമ്പിനേഷനാണ്​.


പരമ്പരാഗത 41 എംഎം ഫോർക്, പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക് സസ്​പെൻഷനാണ്​ വാഹനത്തിന്​. 181 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഏത്​ പ്രതിബന്ധങ്ങളേയും താണ്ടാൻ വാഹനത്തെ പ്രാപ്​തമാക്കും. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകൾ ലഭിക്കും. ഇരിപ്പിടത്തിന്റെ ഉയരം 830 മിമി ആണ്. മുൻവശത്ത് 310 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. ഇരട്ട-ചാനൽ എബി‌എസിനൊപ്പം, സിബി 500 എക്‌സിനും എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ഇഎസ്എസ്) ലഭിക്കും. 197 കിലോഗ്രാം ആണ്​ ഭാരം.


ഫീച്ചറുകൾ

സിബി 500 എക്സിലെ ലൈറ്റിങ്​ കൈകാര്യം ചെയ്യുന്നത് എൽ.ഇ.ഡികളാണ്​. ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം (എച്ച്ഐഎസ്എസ്) ഉപയോഗിച്ചുള്ള മോഷണ പ്രതിരോധ സംവിധാനവുമുണ്ട്. എൽ.സി.ഡി ഇൻസ്​ട്രുമെന്‍റ്​ ക്ലസ്റ്ററാണ്​. ഗിയർ, എഞ്ചിൻ താപനില, മറ്റ് അടിസ്ഥാന വിവരങ്ങൾ എന്നിവ ഇവിടെ കാണാം. ഉയരമുള്ള വിൻഡ്‌സ്ക്രീനും പ്രത്യേകതയാണ്​. 6.87 ലക്ഷം വിലയുമായി ബെനെല്ലി ടിആർകെ 502 (4.8 ലക്ഷം രൂപ), സുസുക്കി വി-സ്ട്രോം 650 എക്‌സിടി (8.84 ലക്ഷം രൂപ) എന്നിവയ്ക്കിടയിലാണ് ബൈക്കിന്‍റെ സ്​ഥാനം. രണ്ട് നിറങ്ങളിൽ വാഹനം ലഭ്യമാണ്, ഗ്രാൻഡപ്രീ റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്. ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ് വിങ്​ ഡീലർമാരിൽ നിന്ന് ബുക്കിങ്​ നടത്താവുന്നതാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.