Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്കിയ പിതാവിന് 30250 രൂപ പിഴ
കൊണ്ടോട്ടി: പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് പിതാവിന് ശിക്ഷ. ആര്.സി ഉടമയായ പിതാവിന് 30250 രൂപയാണ് കോടതി പിഴ ചുമത്തിയത്. പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.
വിമാനത്താവള റോഡില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്ലാസ ജങ്ഷനില്‍ പരിശോധന നടത്തുന്നതിനിടെ കരിപ്പൂര്‍ എസ്.ഐ അബ്ദുൽ നാസര്‍ പട്ടര്ക്കടവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രായപൂര്‍ത്തിയാവാത്തയാള്‍ കാര്‍ ഓടിക്കുന്നത് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.